ദുൽഖർന്റെ ആ സൂര്യ അണ്ണാ വിളി തമിഴ് നാട്ടിലും ഹിറ്റ്‌…

  ദുൽഖർന്റെ ആ സൂര്യ അണ്ണാ വിളി തമിഴ് നാട്ടിലും ഹിറ്റ്‌…

  എന്റെ ജന്മദിനാശംസകൾ സൂര്യ അണ്ണാ എല്ലാ നന്മകളും ആയുരാരോഗ്യവും വിജയങ്ങളും ഉണ്ടാകാൻ ഞാൻ പ്രാർത്ഥിക്കുന്നു. തമിഴ് സൂപ്പർ താരം സൂര്യയുടെ ജന്മദിനത്തിൽ ദുൽഖർ സൽമാൻ ഇട്ട പോസ്റ്റാണ് ഇത് . എല്ലാ വർഷവും കൃത്യമായി സൂര്യയുടെ ജന്മദിനത്തിൽ മലയാളത്തിലെ യൂത്ത് ഐക്കണിന്റെ ആശംസകൾ എത്താറുണ്ട് . ഇത്തവണ സൂര്യയുടെ പുതിയ ചിത്രം എതിർക്കും തുണിത്തവൻ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് കൂടി മലയാളിക്ക് മുന്നിൽ അവതരിപ്പിച്ചു കൊണ്ടാണ് ദുൽഖർ സൽമാൻ ഈ ദിവസം ആഘോഷമാക്കിയത് .

  dulquer

  ഒട്ടേറെ സെലിബ്രിറ്റികൾ സൂര്യക്ക് ജന്മദിനാശംസകൾ നേർന്ന ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട് എങ്കിലും ദുൽഖർറിന്റെ ആശംസകളാണ് മലയാളത്തിൽ വമ്പൻ റീച്ച് കിട്ടിയിരിക്കുന്നത് . നടിപ്പിൻ നായകൻ സൂര്യയുടെ ജന്മദിനത്തിൽ കുഞ്ഞിക്കയുടെ ഒരു പോസ്റ്റ് വരാൻ കാത്തിരിക്കുകയായിരുന്നു എന്നാണ് ആരാധകരുടെ കമൻറ് . എല്ലാ വർഷവും ഇങ്ങനെ സൂര്യ അണ്ണാ എന്ന് വിളിച്ചുകൊണ്ട് ദുൽഖർ സൽമാൻ എത്തുമ്പോൾ ഉള്ള് കുളിരും എന്നാണ് സൂര്യ ഫാൻസിന് കമൻറ്.

  സഹതാരങ്ങളോടും , സഹപ്രവർത്തകരോടും എന്നും ആത്മബന്ധവും , എളിമയും കാത്തുസൂക്ഷിക്കുന്ന താരമാണ് സൂര്യ . തമിഴിയിൽ ശ്രദ്ധേയമായ സ്ഥാനം ഉറപ്പിക്കുന്ന ദുൽഖർ സൽമാൻ സംബന്ധിച്ച് വ്യക്തിപരമായും സൂര്യയുമായി ഏറെ അടുപ്പം ഉണ്ട് . കോവിഡിനു മുൻപ് താനുമായി ബന്ധപ്പെട്ട സ്പെഷ്യൽ പരിപാടികളിലേക്ക് എല്ലാം ദുൽഖർ സൽമാനെ സൂര്യ അതിഥിയായി ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഒരു അണ്ണനും തമ്പിയും ബന്ധമാണ് സൂര്യയും ദുൽഖർ തമ്മിലുള്ളത് എന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.

  surya

  ആണ്ടുരാജന്റെ രചനയിലും , സംവിധാനത്തിലും കലാനിധി മാരന്റെ സൺ പിക്ചേഴ്സാണ് സൂര്യയുടെ പുതിയ ചിത്രം എതിർക്കും തുണിത്തവൻ ഇറങ്ങുന്നത്. പ്രിയങ്ക അരുൺ മോഹൻ നായികയാകുന്ന ഈ ചിത്രത്തിൽ സത്യരാജ് , ശരണ്യയും , സൂര്യയും , എം എസ് ഭാസ്കാറും ഒക്കെ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു

  error: Content is protected !! Sorry