സഞ്ജു ഇനി വൈസ് ക്യാപ്റ്റൻ റോളിൽ…തിരിച്ചുവരവ്..

  സഞ്ജു ഇനി വൈസ് ക്യാപ്റ്റൻ റോളിൽ…തിരിച്ചുവരവ്..

  കോ റാണയുടെ പശ്ചാത്തലത്തിൽ 24 പേരടങ്ങുന്ന ജംബോ സ്ക്വാഡുമായിട്ടായിരുന്നു ഇന്ത്യ- ഇംഗ്ലണ്ട് പര്യടനത്തിന് യാത്ര തിരിച്ചത് .എന്നാൽ ആതിഥേയർക്കെതിരായ അഞ്ചു മത്സര ടെസ്റ്റു പരമ്പര ആരഭിക്കുന്നതിനു മുൻപ് ഇതിനോടകം തന്നെ മൂന്നു താരങ്ങൾ പരുക്കേറ്റു പുറത്തായികഴിഞ്ഞു.ഓപ്പണർ ശുക്ക്മാൻ ഗിൽ നേരത്തെ തന്നെ പരിക്കുമൂലം ടീമിൽ നിന്ന് പുറത്തായപ്പോൾ ആവേശ്ഖാൻ,വാഷിംഗ്നട്ട് സുന്ദർ കൗണ്ടി സെലക്ട് ഇലവനും- ഇന്ത്യൻ ടീമും തമ്മിൽ നടന്ന ത്രിതല പരിശീലനത്തിൽ സംഭവിച്ച പരുക്ക് മൂലമാണ് ടീമിൽ നിന്നും പുറത്തായത്.

  മൂന്ന് താരങ്ങൾ ഇതിനോടകം സ്‌ക്വാഡിൽ നിന്നും പുറത്തായ സാഹചര്യത്തിൽ ഇപ്പോഴിതാ ഇവർക്ക് പകരം താരങ്ങളെ ഇംഗ്ലണ്ടിലേക്ക് അയക്കാനുള്ള പദ്ധതികളിലാണ് ബിസിസിഐ ഉള്ളത്.ഇതുമായി ബന്ധപ്പെട്ട അപ്ഡേറ്റുകളാണ് ഇന്നലെ വൈകി പുറത്തു വന്നത് . ശുക്ക്മാൻ ഗില്ലിനു പകരമായി നിലവിൽ ശ്രീലങ്കൻ പര്യടനത്തിൽ കളിച്ചുകൊണ്ടിരുന്ന ഇന്ത്യൻ താരങ്ങളായ പ്രത്യുഷയായോ, ദേവദത്ത് പടിക്കലിനെയോ ഇംഗ്ലണ്ടിലേക്ക് അയക്കുന്നതിന് കുറിച്ച ബിസിസിഐ ആലോചിക്കുന്നുണ്ട് എന്നാണ് നിലവിലെ റിപ്പോട്ടുകൾ.

  ഇതിനു പുറമെ ശ്രീലങ്കൻ പര്യടനത്തിൽ ടീമിന്റെ ഉപനായകനായ ഭുവനേശ്വർ കുമാറിനെയും ,ഇംഗ്ലണ്ടിലേക്കുള്ള ടെസ്റ്റ് പരമ്പരയിലേക്ക് ഉൾപെടുത്തിയേക്കും എന്നാണ് ഇന്നലെ വൈകി വന്ന റിപ്പോർട്ടുകളിൽ പറയുന്നത് . ഈ കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും തന്നെ ബിസിസിഐ യുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

  എന്നാൽ ഇവിടെ ഭുവനേശ്വർ കുമാർ ഇംഗ്ളണ്ടിലേക്ക് യാത്ര തിരിക്കുകയാണെങ്കിൽ തീർച്ചയായിട്ടും ലങ്കൻ പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഒരു വൈസ് ക്യാപ്റ്റന്റെ അഭാവം ഉണ്ടാവും .ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായ സഞ്ജു സാംസങ് തന്നെ നറുക്കു വീഴാനാണ് ഏറെ സാധ്യത .കൂടാതെ അവസാന ഏകദിനത്തിലും സഞ്ജു മികച്ച പ്രകടനം ആവർത്തിച്ചപ്പോൾ പരമ്പരയിലേക്കുള്ള സാധ്യത ഉറപ്പിക്കുകയായിരുന്നു .

  ഈ കഴിഞ്ഞ ഐപിൽ സീസണിൽ t-20 യിൽ ഏറ്റവും മികച്ചുള്ള റെക്കോർഡ് താരമായി സഞ്ജു മാറിയിരുന്നു .ഈ സീസണിൽ ആദ്യ മത്സരത്തിൽ തന്നെ സെഞ്ചുറി നേട്ടവും കൈവരിക്കുവാനായി സാധിച്ചിരുന്നു .അതുകൊണ്ടു തന്നെ സാഹചര്യങ്ങളെല്ലാം പരിഗണിക്കുമ്പോൾ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റന്റെ സ്ഥാനത്തേക്ക് സഞ്ജുണ് തന്നെയാണ് സാധ്യതകളേറെ.

  സഞ്ജു സാംസൺ

  error: Content is protected !! Sorry