ആദ്യ ട്വിന്റി 20 യിൽ ലങ്കയെ വിറപ്പിച്ചു സഞ്ജു…

  ആദ്യ ട്വിന്റി 20 യിൽ ലങ്കയെ വിറപ്പിച്ചു സഞ്ജു…

  ഓരോ തവണയും സഞ്ജുവിനെ അവസരങ്ങൾ ലഭിക്കുമ്പോൾ നമ്മൾ മലയാളികൾ കരുതും ഇന്ന് സഞ്ജുവിന്റെ ദിവസമാണ് ,ഇന്ന് കസറും എന്ന്. എന്നാൽ ഓരോ തവണയും നമ്മെ കൊതിപ്പിച്ചു കടന്നു കളയും.ഇത്തവണയും തന്റെ പതിവ് ആവർത്തിച്ചിരിക്കുകയാണ് സഞ്ജു . അവസരം കിട്ടിയ കളികളിലെ എല്ലാംപോലെ മികച്ച തുടക്കം തന്നെയാണ് സഞ്ജുണ് ലഭിച്ചത്.സഞ്ജു ഔട്ടാനൊന്നു തോന്നിച്ച ഒരു സാഹചര്യം തേർഡ് അമ്പയർ ഔട്ടല്ലെന്നു വിളിച്ചതോടെ ഇന്ന് സഞ്ജുവിന്റെ ദിനമാണെന്നു എല്ലാവരും ഉറപ്പിച്ചു .

  എന്നാൽ ആ പ്രതിഷ ആസ്ഥാനത്തായിപ്പോയി.മൂന്നാം ഏകദിനത്തിൽ ധവാൻ പെട്ടന്ന് പുറത്തായപ്പോഴാണ് സഞ്ജുവിന് അവസരം കിട്ടിയതെങ്കിൽ, ഇത്തവണ അരങ്ങേറ്റം മത്സരം കളിക്കുന്ന ഷാ ഗോൾഡൻ ഡക്ക് ആയതിന്റെ ഫലമായാണ് ഇന്നിങ്സിന്റെ രണ്ടാമത്തെ മാത്രം പന്തിൽ സഞ്ജു ഗ്രീസിലെത്തുന്നത്.മറ്റൊരു വിക്കറ്റ് കൂടെ പെട്ടന്ന് നഷ്ടപ്പെടാതെ സൂക്ഷിച്ചു കളിക്കണ്ട സാഹചര്യം ഉണ്ടെങ്കിൽ കൂടി മോശം പന്തുകളെ തിരഞ്ഞു പിടിച്ച് ശിക്ഷിക്കാനും സഞ്ജു മറന്നില്ല .

  അത് വഴി റൺറേറ്റ് വലിയരീതിയിൽ കുറയാതെ നോക്കാനും സഞ്ജുവിനായി.മൂന്നാം ഏകദിനത്തിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിൽ ട്വന്റി -ട്വന്റി പവർ പ്ലേയ് എറിയുക എന്ന സാഹസത്തിനു മുതിർന്ന അഖില ധനൻജിനെയും അതിനു അദ്ദേഹത്തെ പ്രേരിപ്പിച്ച നായകൻ ശനഗയും സഞ്ജുവിന്റെ ബാറ്റിന്റെ ചൂട് ശെരിക്കും അറിഞ്ഞു.

  അതിനാൽ തന്നെ സ്ട്രൈറ് ലൈനിൽ സഞ്ജു പായിച്ച സിക്സ് ഉയരങ്ങൾ കിഴടക്കിയപ്പോൾ ആ ഓവറിൽ തന്നെ മിഡോഫിനും കവറിനും മുകളിലൂടെ പായിച്ച ഷോട്ട് ഗോൾഡ് ക്ലാസ്സായിരുന്നു .അവിടെ സ്ഥാനം ഉറപ്പിച്ചിരുന്ന രണ്ടു ഫീൽഡർമാരെയും കൃത്യമായി കീറിമുറിച്ചു ഗാപ് കണ്ടെത്തിയ സഞ്ജു ഇന്ത്യൻ പ്രതീക്ഷകൾ ആളികത്തിച്ചു.എന്നാൽ ഏകദിനത്തിൽ ഇന്ത്യക്ക് തലവേദന സൃഷ്‌ടിച്ച ഹസ്രങ്ക തന്റെ ആദ്യ പന്തിൽ തന്നെ സഞ്ജുവിന്റെ വില്ലനായി അവതരിച്ചു

  ഹസ്രങ്കയിൽ നിന്നും അത്ര വേഗത പ്രേതിഷിക്കാത്ത സഞ്ജു ഒരു ക്യാഷുൾ ഡിഫൻസിനാണ് ശ്രമിച്ചത്.അത് സഞ്ജുവിന്റെ ബാറ്റുകൊണ്ടുള്ള പ്രതിരോധ കോട്ട പൊളിച്ച പാഡിലേക്ക് കയറിപോയപ്പോൾ ഔട്ട് വിളിക്കാൻ അമ്പയർ കൂടുതലൊന്നും ആലോചിക്കേണ്ടിവന്നില്ല.ആ ബോൾ തന്റെ പാഡിൽ കൊണ്ട ആ നിമിഷം വിക്കറ്റ് തന്നെയാണ് എന്നു മനസിലാക്കിയ സഞ്ജു വെറുതെ ഒരു റിവ്യൂ കളയാൻ നില്കാതെ പതിവ് നിരാശയിൽ സാവധാനം ഗ്രീസിൽ നിന്നും മടങ്ങി .

  error: Content is protected !! Sorry