പാർലമെന്റിൽ എലി..സഭ നിറുത്തി വെച്ച് എല്ലാവരും ഇറങ്ങി ഓടി..

  പാർലമെന്റിൽ എലി..സഭ നിറുത്തി വെച്ച് എല്ലാവരും ഇറങ്ങി ഓടി..

  പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ നിർത്തി വെക്കേണ്ട ആവശ്യമുണ്ടാകാറുണ്ട് എന്നാൽ പാർലമെന്റിലെ നടുത്തളത്തിൽ ഒരു എലി വന്നാലോ അത്തരത്തിൽ ഒരു രസകരമായ സംഭവമാണ് കഴിഞ്ഞദിവസം സ്പെയിനിലെ പ്രവിശ്യയായ ആൻഡലൂ സ്യയിൽനടന്നത് സഭ ചേരുന്നതിനിടയിൽ ആയിരുന്നു.

  എലി പ്രത്യക്ഷപ്പെട്ടത് സെനട്രെ തിരഞ്ഞെടുക്കുന്നതിന് ആയി അംഗങ്ങൾ വോട്ട് രേഖപ്പെടുത്താൻ തയ്യാറെടുക്കുമ്പോൾ ആയിരുന്നു എലിയുടെ വരവ് സഭയിൽ സംസാരിച്ചുകൊണ്ടിരുന്ന സ്പീക്കറായിരുന്നു എലിയെ കണ്ടത് സ്പീക്കർ മാർത്ത ബോസ്കോയിറ്റ് എലിയെ കണ്ടതും ഞെട്ടി നിലവിളിച്ചു പിന്നീട് അവിടെ നടന്നത് എലിയിൽ നിന്ന് രക്ഷനേടുന്നതിനായി ഉള്ള അംഗങ്ങളുടെ പരക്കംപാച്ചിൽ ആയിരുന്നു.

  എലിയിൽ നിന്ന് രക്ഷപ്പെടാൻ പല അംഗങ്ങളും മേശയുടെ മുകളിലും കസേരകൾക്ക് മുകളിലും കയറി ചിലരാണെങ്കിൽ സഭയുടെ പുറത്തേക്കോടി എന്നാൽ ചിലർ എലിയെ പിടികൂടുന്നതിനായി ശ്രമിക്കുന്നതും സഭയിൽ കാണാം എന്തായാലും സഭ ബഹളത്തിൽ മുങ്ങിയതോടെ തൽക്കാലത്തേക്ക് പിരിഞ്ഞു വൈസ് പ്രസിഡന്റ് യുവാൻ മെറിൻ നീണ്ട പരിശ്രമത്തിനൊടുവിൽ പാർലമെന്റിനെ പോർക്കളം ആക്കിയ എലിയെ പിടികൂടി.

  പിന്നീട് സഭ വീണ്ടും ചേരുകയും സെനട്ര തിരഞ്ഞെടുക്കുകയും ചെയ്തു എന്തായാലും സഭയിലെ അംഗങ്ങൾക്ക് മുട്ടൻ പണി കൊടുത്ത് എലി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്

  വീഡിയോ കാണാം

   

  error: Content is protected !! Sorry