ബിഗ് ബോസ് മലയാളം സീസൺ ത്രീ വിന്നർ…

  ബിഗ് ബോസ് മലയാളം സീസൺ ത്രീ വിന്നർ…

  ബിഗ് ബോസ് മലയാളം സീസൺ ത്രീ ഗ്രാൻഡ്ഫിനാലെ ഷൂട്ട് കഴിഞ്ഞ് ടെലികാസ്റ്റ് ആയി വെയിറ്റ് ചെയ്യുകയാണ്. പുറത്തേക്കു വന്ന വാർത്തകൾ പ്രകാരം മണിക്കുട്ടൻ ആണ് വിന്നർ. രണ്ടാം സ്ഥാനത്ത് സായി എന്ന സായി വിഷ്ണുവും ഉണ്ട്.

  Manikuttan bigboss 3

  രണ്ടാം സ്ഥാനത്ത് സായി എന്ന സായി വിഷ്ണുവും ഉണ്ട്. ബിഗ് ബോസ് സീസൺ ത്രീയിൽ ലുക്ക് കൊണ്ടും കാപട്യമില്ലാത്ത വ്യക്തിത്വം കൊണ്ടും തികച്ചും വ്യത്യസ്തനായി നിന്ന മത്സരാർത്ഥിയാണ് സായി വിഷ്ണു. ആദ്യദിവസം മുതൽ സായി വിഷ്ണുവിനെ ശ്രദ്ധിക്കാൻ തുടങ്ങിയവരിൽ ലാലേട്ടനും ഉണ്ട് .

  Mohanlal

  അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിലേക്ക് അഭിനയിക്കാനായി സായി വിഷ്ണുവിനെ ലാലേട്ടൻ തന്നെ ക്ഷണിച്ചു . സത്യത്തിൽ ചെന്നൈയിൽ ബിഗ് ബോസ് ഷൂട്ട് കഴിഞ്ഞ് പോകുമ്പോഴെ ഈ വിവരം സായി വിഷ്ണുവിനെ ലാലേട്ടൻ അറിയിച്ചിരുന്നതാണ്. തൽക്കാലം അത് രഹസ്യമാക്കി വയ്ക്കാൻ ആയിരുന്നുവത്രെ നിർദേശം. ഏതായാലും ബറോസ് ഷൂട്ട് തുടങ്ങി കോ.വിഡ് പ്രതിസന്ധി മൂലം ഷൂട്ട് നിലച്ചിരിക്കുകയാണ്.

  അടുത്ത ഷെഡ്യൂൾ ആരംഭിക്കുമ്പോൾ ഒരു പ്രധാന വേഷത്തിൽ സായി വിഷ്ണുവിനെയും നമുക്ക് കാണാനാവും . കഥാപാത്രമായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് സായി വിഷ്ണു.

  Sai Vishnu

  ഒന്ന് മുഖം കാണിച്ച് പോകുന്ന കഥാപാത്രമല്ല സായി വിഷ്ണുവിനായി കരുതി വെച്ചിരിക്കുന്നത് എന്നും നിർണായകമായ ഒരു കഥാപാത്രത്തെയാണ് സായി വിഷ്ണു ബറോസിൽ അവതരിപ്പിക്കുന്നത് എന്നുമാണ് വാർത്ത. ബിഗ് ബോസ് ഫിനാലെ ഷൂട്ടിനായി സായി വിഷ്ണു എത്തിയപ്പോൾ ചിത്രത്തിൻറെ സംവിധായകനായ മോഹൻലാൽ പ്രത്യേകമായി സായി വിഷ്ണുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നും വാർത്തകൾ വരുന്നുണ്ട്. ഏതായാലും സായി വിഷ്ണു ബറോസിൽ എത്തിയതോടെ സിനിമാനടൻ ആക്കുക എന്ന തന്റെ വലിയ മോഹത്തിലേക്ക് അടുക്കുകയാണ്

  error: Content is protected !! Sorry