വേഷങ്ങൾ കാവ്യാമാധവനും ദിവ്യ ഉണ്ണിയും തട്ടിയെടുത്തു എന്ന് നടി…

കാവേരിക്ക് മലയാള സിനിമയിൽ സംഭവിച്ചത് എന്റെ വേഷങ്ങളിൽ രണ്ടു വേഷങ്ങൾ കാവ്യമാധവനും ദിവ്യ ഉണ്ണിയും തട്ടിയെടുത്തു മലയാളികൾക്ക് സുപരിചിതയായ നടിയാണ് കാവേരി ഉദ്യാനപാലകൻ എന്ന ചിത്രത്തിലൂടെയാണ് നായികയായി ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്.

മമ്മൂട്ടിയായിരുന്നു നായകൻ പിന്നീട് ഒട്ടനവധി സിനിമകളിൽ വേഷമിട്ടു മികച്ച ഒരു നടി ആണ് താൻ എന്ന് പലതവണ തെളിയിക്കുകയും ചെയ്തു എങ്കിലും മലയാളത്തിൽ വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞില്ല മലയാളത്തിനു പുറത്തുള്ള ചില ഭാഷകളിൽ താരം തിളങ്ങുകയും ചെയ്തു ഇപ്പോൾ താൻ തഴയപ്പെട്ടതിനെ കുറിച്ച് സംസാരിക്കുകയാണ് താരം ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് വ്യക്തമാക്കുന്നത്.

നടി ദിവ്യ ഉണ്ണിക്കു വേണ്ടിയാണ് തന്റെ അവസരങ്ങൾ പലതും നഷ്ടപ്പെട്ടതെന്ന് കാവേരി പറയുന്നു ഒരു ചിത്രത്തിന്റെ ഉദാഹരണസഹിതം നടി വിവരിക്കുന്നുണ്ട് രാജ സേനൻ ചിത്രം കഥാനായകൻ ആണ് ഒരു സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു അത് ജയറാമായിരുന്നു നായകൻ ജയറാമിനു പുറമേ കെപിഎസി ലളിത ഒടുവിൽ ഉണ്ണികൃഷ്ണൻ ജനാർദ്ദനൻ ബിന്ദുപണിക്കർ തുടങ്ങിയവരും ചിത്രത്തിലുണ്ട് ചിത്രത്തിൽ അഭിനയിക്കാൻ ചെന്നപ്പോൾ ഉള്ള തന്റെ അനുഭവം ആണ് താരം വിവരിക്കുന്നത്.

ചിത്രത്തിലേക്ക് റോൾ അഡ്വാൻസ് തന്ന് ഉറപ്പിച്ചിരുന്ന താണ് എന്നാൽ അഭിനയിക്കാൻ ചെന്നപ്പോൾ ആ റോൾ ദിവ്യ ഉണ്ണിക്കാണെന്ന കാര്യം അറിഞ്ഞു ഒരുപാട് കരഞ്ഞു ഞാൻ അന്ന് മോഹൻലാൽ നായകനായ വർണ്ണപകിട്ട് എന്ന ചിത്രത്തിൽ ഇതുതന്നെയാണ് സംഭവിച്ചത് അഡ്വാൻസ് ലഭിച്ചിരുന്നു ഷൂട്ടിങ്ങിനു തൊട്ടുമുമ്പാണ് അറിഞ്ഞത് ദിവ്യ ഉണ്ണിക്ക് ആണ് ആ വേഷം എന്ന് പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ അവസരം കിട്ടി എന്നാൽ അഡ്വാൻസ് വാങ്ങിക്കുന്ന തൊട്ടുമുൻപ് കാവ്യ മാധവൻ നായിക ആകുന്നു അറിഞ്ഞു ആരാണ് എന്നെ ഒഴിവാക്കിയത് എന്നറിയില്ല താരം പറഞ്ഞു
