ഓണം റിലീസ് ആയി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം..വരില്ലേ

  ഓണം റിലീസ് ആയി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം..വരില്ലേ

  സ്നേഹത്തോടെ നിറഞ്ഞ മനസോടെ പ്രതീഷിക്കുകയാണ് ഈ വരുന്ന ഓഗസ്റ്റ് 12 ന് ഓണം റിലീസ് ആയി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം നിങ്ങളുടെ മുന്നിലെത്തിക്കാൻ ഞങ്ങൾക് കഴിയുമെന്ന്.അതിനു നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ടു നീങ്ങുന്നു .

  ഈ കഴിഞ്ഞ ജൂൺ 12 ന് മോഹൻലാൽ തന്റെ ട്വിറ്ററിൽ കുറിച്ചതാണിത് .ഒന്നര വർഷമായി റിലീസിന് വീർപ്പുമുട്ടി കാത്തിരിക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിനു മുന്നിൽ ഓഗസ്റ്റ് 12 തീയേറ്ററുകൾ ഇറക്കപെടും എന്ന പ്രതീക്ഷയിലായിരുന്നു ഇതുവരെ.

  Marakkar poster

  പക്ഷെ കേരളത്തിൽ തീയേറ്ററുകൾ തുറക്കാൻ അനുമതിയില്ല എന്ന വാർത്ത എപ്പോൾ പുറത്തു വരുമ്പോൾ കടുത്ത നിരാശയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ആരാധകരും .കേരളത്തിലും തമിഴ്‌നാട്ടിലും ഓഗസ്റ്റ് 12 മുതൽ മൂന്നാഴ്ചത്തേക്ക് ഫ്രീ ഹോൾഡും ഒറ്റ സിനിമ എന്ന തീരുമാനവും ഒക്കെയായി ആവേശകരമായി വാർത്തകളാണ് മരയ്ക്കാറിനെ പറ്റി വന്നുകൊണ്ടിരുന്നത് .എന്നാൽ തമിഴ്‌നാട്ടിൽ തീയേറ്ററുകൾ തുറക്കുകയും കേരളത്തിൽ അതിനു അനുവാദം ഇല്ലാതെ വരുകയും ചെയ്യുമ്പോൾ മരിക്കാറിനെ പോലൊരു മലയാള ചിത്രം റിലീസ് ചെയ്യാൻ സാധിക്കാതെ പോകേണ്ടിവരും .

  Marakkar poster

  തമിഴ്‌നാട്ടിൽ മാത്രമായി ചിത്രം റിലീസ് ചെയ്യാനുമാകില്ല .അൻപതു ശതമാനം കാണികളുമായി തമിഴ്‌നാട്ടിൽ തീയേറ്ററുകൾ ഉടൻ തുറക്കും.ഈ പ്രതിസന്ധി എങ്ങനെ മറികടക്കും എന്ന് തല പുകയ്ക്കുകയാണ് അണിയറ പ്രവർത്തകർ .അവസാന നിമിഷ ശ്രമം എന്ന നിലയിൽ കേരളം മുഖ്യമന്ത്രിയുമായും കേന്ദ്ര ആരോഗ്യ മന്ത്രാലയമായും ഒക്കെ ചർച്ചകൾ നടത്താനും ആലോചിക്കുന്നുണ്ടെനാണു ലഭിക്കുന്ന വിവരം .രാജ്യത്തെ നാലായിരം തീയേറ്ററുകളാണ് ആദ്യ ഘട്ടത്തിൽ തുറക്കുക ഇതിൽ കേരളത്തിൽ തീയേറ്ററുകൾ ഉൾപ്പെടില്ല .

  Marakkar poster

  കോ.വിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ മാസം മുതൽ തീയേറ്ററുകൾ അടച്ചിട്ടിരിക്കുകയാണ് .കോ.വിഡ് മാനദണ്ഡങ്ങൾ പാലിച് അൻപതു ശതമാനം ആളുകളെ പ്രേവേശിപ്പിക്കാൻ ഇതര സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചു .തെലുങ്കാനയിൽ മാത്രമാണ് നൂറുശതമാനം ആളുകളെ പ്രേവേശിപ്പിക്കാൻ അനുമതി നൽകുന്നത് .മഹാരാഷ്ട്രയിലും കേരളത്തും തീയേറ്ററുകൾ തുറക്കില്ല .കേരളത്തിൽ പ്രതിദിന രോഗികളുടെ എന്നതിൽ കുറവ് ഇല്ലാത്തതിനാൽ സമീപ ഭാവിയിൽ തീയേറ്ററുകൾ തുറക്കാൻ സാധ്യത ഇല്ലെന്നാണ് റിപ്പോർട്ട് .

  Marakkar poster

  ഡൽഹി ,ആന്ധ്രാ പ്രദേശ് ,ഗുജറാത്ത് ,ഉത്തർ പ്രദേശ് ,പഞ്ചാബ് എന്നിവിടങ്ങളിലെ തീയേറ്ററുകൾവെള്ളിയാഴ്ച മുതൽ അൻപതു ശതമാനം ആളുകളെ പ്രവേശിപ്പിക്കും .മരയ്ക്കാർ റിലീസ് ഇനിയും വൈകുന്നതിന്റെ ആശങ്കയിലാണ് മോഹൻലാൽ എന്നും റിപോർട്ടുകൾ ഉണ്ട്.

  error: Content is protected !! Sorry