തരികിട സാബു എന്ന സാബു മോനെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.. രെഞ്ചു രഞ്ജിമർ

  sabu

  തരികിട സാബു എന്ന സാബു മോനെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.. രെഞ്ചു രഞ്ജിമർ

  ബിഗ് ബോസ് മലയാളത്തിലെ വിജയിയും ഇപ്പോഴത്തെ നടനുമായ തരികിട സാബു എന്ന സാബു മോനെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രാൻസ്‍ജൻഡറും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായാ രെഞ്ചു രഞ്ജിമർ .

  താൻ ജീവിതത്തിൽ ഏറ്റവും വെറുക്കുന്ന ആൾ സാബു മോനാണ് എന്നാണ് രെഞ്ചു രൺജിമാരുടെ അഭിപ്രായം

  .ബിഗ്‌ബോസ് സീസൺ വൺ നടക്കുന്ന സമയത്ത് രെഞ്ചു പിന്തുണച്ചത് പേർളി മാണിയെ ആയിരുന്നു . പേർളിക് പിന്തുണ ചോദിച്ച് വിഡിയോയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു .ബിഗ് ബോസ് മത്സരം കഴിഞ്ഞ സാബു മോൻ വിജയിയായി നാട്ടിൽ വന്നതിനു ശേഷം ഒരു ദിവസം രാത്രി തന്നെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞു എന്നാണ് രെഞ്ചു രഞ്ജിമാർ പറയുന്നത് . നന്നായി മദ്യപിച്ചിട്ടാണ് വിളിച്ചത് വളരെ മോശമായി സംസാരിച്ചു .പേർളി മാണിയെ ഞാൻ പിന്തുണച്ചതിന്റെ വൈരാഗ്യമാണ് അന്ന് തീർത്തത് .

  സാബു മോൻ അന്ന് പറഞ്ഞതൊക്കെ ഞാൻ റെക്കോർഡ് ചെയ്തു വച്ചട്ടുണ്ട് .ട്രെൻഡ് ജെൻഡർ കമ്മ്യൂണിറ്റിക്കെതിരെ നിരവധി പരാമർശങ്ങളും അസഭ്യങ്ങളുമാണ് സാബു മോൻ അന്ന് വിളിച്ച പറഞ്ഞത് .ശിഖണ്ഡി എന്നും ആണും പെണ്ണും കെട്ടവൻ എന്നുമൊക്കെ വിളിച്ചാണ് അന്ന് സംസാരിച്ചത് .അസഭ്യ വർഷമായിരുന്നു പക്ഷെ തിരിച്ചു എന്തെങ്കിലും പ്രീതികരിക്കാൻ എനിക്ക് ധൈര്യം വന്നില്ല. എന്താണ് ട്രാൻസ്ജെൻഡർ വ്യക്തികൾ എന്ന് മനസിലാക്കാൻ കഴിയാത്ത ആളാണ് സാബു മോൻ. പല വേദികളിലും ഇയാളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ള അപമാനങ്ങൾ സഹിക്കാൻ വയ്യാത്തതായിരുന്നു .അന്നത്തെ കാലത്ത് നമ്മുക്കൊന്നും തിരിച്ചു പറയാൻ പറ്റാത്ത അവസ്ഥയായിരുന്നു .

  സാബുവും ഞാനും സിനിമയിൽ ഉള്ള കാലം മുതൽ പരിചയമുള്ള ആളാണ് .ഞാൻ ഈ ലോകത്ത് ആരെയെങ്കിലും ആത്മാർഥമായി വെറുക്കുന്നുണ്ടെങ്കിൽ അത് സാബു മോനാണ് . അത്രത്തോളം ഫോബിക്കായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം .ഇരട്ട വ്യക്തിത്വമാണ് സാബുവിന് .ഞങ്ങളുടെ കൂട്ടത്തിൽ തന്നെ സാബുവിനെ മനസിലാക്കാത്ത നിരവധി പേര് അയാളുടെ കൂടെയുണ്ട് രെഞ്ചു രഞ്ജിമാർ തുറന്നടിക്കുന്നു .

  error: Content is protected !! Sorry