പ്രിയദർശൻ അല്ല മോഹൻലാൽ.. തുറന്നു പറഞ്ഞു ലിസി

  പ്രിയദർശൻ അല്ല മോഹൻലാൽ.. തുറന്നു പറഞ്ഞു ലിസി

  പ്രശസ്ത നടിയും സംവിധായകൻ പ്രിയദർശന്റെ ഭാര്യയുമായ ലിസി സ്ക്രീനിലെ തന്നെ സ്ഥിരം നായകനായിരുന്ന ഫാമിലി ഫ്രണ്ട് സൂപ്പർതാരം മോഹൻലാലിന് പറ്റി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാണ്. ലാലേട്ടനോട് ഇന്നും അടുത്ത സൗഹൃദം ഉണ്ട്. ഞാൻ സൂപ്പർതാരമായ മോഹൻലാലിനെ കുറിച്ച് അല്ല അദ്ദേഹത്തിൻറെ ഉള്ളിലെ പച്ചയായ മനുഷ്യനെ പറ്റിയാണ് പറയാൻ പോകുന്നത്. ലാലേട്ടനൊപ്പം അഭിനയിച്ച അപ്പോഴൊക്കെ മറ്റൊരു താരവും കാണിക്കാത്ത ക്ഷമ അദ്ദേഹത്തിൽ നിന്നുണ്ടായി.

  കൂടെ അഭിനയിക്കുന്നവർ നിരന്തരം തെറ്റുകൾ വരുത്തുമ്പോഴും അത് അവർ ശരിയാകും വരെ ക്ഷമയോടെ ലാലേട്ടൻ കാത്തു നിൽക്കാറുണ്ട്. എന്തെങ്കിലും ടെൻഷൻ ഉണ്ടായാൽ അടുത്ത് വന്ന് വളരെ പോസിറ്റീവ് ആയ കാര്യങ്ങൾ പറഞ്ഞ് പ്രോത്സാഹനം നൽകും. അതുകൊണ്ടാണ് ലാലേട്ടനൊപ്പം അഭിനയിക്കാൻ നല്ല കംഫർട്ട് ആണ് എല്ലാവരും പറയുന്നത്. ഞാൻ അഭിനയിക്കുമ്പോൾ സിനിമാ ലൊക്കേഷനിൽ പലപ്പോഴും നിർത്തങ്ങൾ ഒക്കെ ചിത്രീകരിക്കുന്നത് നട്ടുച്ചക്ക് ആയിരിക്കും. അപ്പോഴും അദ്ദേഹം ക്ഷമയോടെ സഹകരിക്കും .

  ലാലേട്ടനെ പോലെ തന്നെ അദ്ദേഹത്തിൻറെ കുടുംബവുമായി എനിക്ക് അടുത്ത ബന്ധമുണ്ട്. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് ലാലേട്ടൻറെ ഭാര്യ സുചിത്ര . ഞങ്ങളുടെ കുടുംബം പറ്റാവുന്ന സമയത്ത് എല്ലാം ഒരുമിച്ച് കാണാം. രണ്ടു കുടുംബങ്ങളും ചേർന്ന് ഷൂട്ടിങ്ങിനു , അവധിക്കാലത്തും ഒക്കെയായി ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്. ലാലേട്ടൻ ഷൂട്ടിങ് തിരക്കിൽ ആണെങ്കിൽ ഞാനും സുചിത്രയും മക്കളും കൂടി യാത്രകൾ നടത്തും. ഞങ്ങളുടെ മക്കൾ തമ്മിൽ അതുപോലെ നല്ല ബന്ധമാണുള്ളത്. ലാലേട്ടനോട് എനിക്ക് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട് കുടുംബത്തോടുള്ള അദ്ദേഹത്തിൻറെ കരുതലും സ്നേഹവും കാണുമ്പോഴാണ്.

  കുടുംബത്തോടൊപ്പമുള്ള യാത്രകളിൽ ഒരു സൂപ്പർസ്റ്റാർ എന്ന നിലയിൽ അദ്ദേഹം ഒരിക്കലും പെരുമാറി കണ്ടിട്ടില്ല. ആ നേരകളിൽ ലാലേട്ടൻ സുചിത്രയുടെ ഭർത്താവും മകളുടെ അച്ഛനും ഞങ്ങളുടെ നല്ലൊരു സുഹൃത്ത് മാത്രമാണ് അവിടെ മോഹൻലാൽ ഭക്ഷണം ഉണ്ടാക്കാനും , തുണി ഇസ്തിരി ഇടാനും, പെട്ടി ചുമക്കാൻ ഒക്കെ ഉണ്ടാകും. ഒരു മടിയുമില്ലാതെ അതുഒക്കെ ചെയ്യും . കുട്ടികൾ എല്ലാവരും കൂടി ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു ഇറങ്ങുമ്പോൾ ധാരാളം പെട്ടികളും ബാഗുകളും ഉണ്ടാകും ഒരു മടിയുമില്ലാതെ അതെല്ലാം വാരി കൊണ്ടുനടക്കുന്നത് ലാലേട്ടൻ ആയിരിക്കും. അപ്പോഴെക്കെ ഞാൻ തമാശക്ക് പറയും.

  മലയാളത്തിലെ സൂപ്പർ താരത്തെയാണ് നിങ്ങൾ പെട്ടി ചുവപ്പിക്കുന്നത് എന്ന്. അത്ര സിമ്പിളായ മനുഷ്യനാണ് ലാലേട്ടൻ . കൂടാതെ അദ്ദേഹം ഒരു കൈപ്പുണ്യം ഉള്ള നല്ലൊരു പാചകക്കാരൻ ആണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. എല്ലാവർക്കും ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ അദ്ദേഹത്തിന് ഒരു മടിയുമില്ല.

  പ്രിയദർശനെ പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും ലിസി പ്രിയദർശനും ഇപ്പോൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. സ്വന്തമായുള്ള ബിസിനസും തിരക്കുകളുമായി ലിസി കഴിയുന്നു. പ്രിയദർശനെ പോലെ അല്ല മോഹൻലാൽ.

  അദ്ദേഹത്തിന് കുടുംബത്തോട് ഉത്തരവാദിത്വമുണ്ട് അത് തന്നെയാണ് നാൾക്കുനാൾ വർദ്ധിച്ചു വരുന്ന മോഹൻലാലും സുചിത്രയും തമ്മിലുള്ള സ്നേഹബന്ധത്തിന് അടിത്തറ എന്നും പറയാതെ പറയുകയാണ് ലിസി.

  error: Content is protected !! Sorry