കിടിലൻ ഐറ്റം..കുരുതി ട്രൈലെർ കണ്ടവരുടെ കണ്ണ് തള്ളി…

  കിടിലൻ ഐറ്റം..കുരുതി ട്രൈലെർ കണ്ടവരുടെ കണ്ണ് തള്ളി…

  പൃഥ്വിരാജ് സിനിമകൾക്കും അതിൻറെ പശ്ചാത്തലത്തിനും എക്കാലവും ഒരു വ്യത്യസ്തതയുണ്ട്. മറ്റു യുവതാരങ്ങളിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തനുമാണ് അദ്ദേഹം.

  ഓഗസ്റ്റ് 11-ന് ആമസോൺ പ്രൈം യിൽ റിലീസിനെത്തുന്ന പുതിയ പൃഥ്വിരാജ് ചിത്രം കുരുതി വ്യത്യസ്തമല്ല.

  ഇന്ന് കുരുതിയുടെ ട്രെയിലർ സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ അതിൽ ദുരൂഹതയും, ഇരുട്ടും, വയലൻസും ഏറെ ചർച്ച ചെയ്യപ്പെടുകയാണ് ഞാൻ ചെയ്തതിൽ വെച്ച് ഏറ്റവും തീക്ഷണവും വേഗതയർന്നതുമായ ചിത്രങ്ങളിലൊന്നാണ് കുരുതി.പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിയുന്ന ആകർഷണീയമായ കഥയും, തുടർച്ചയായുള്ള ത്രില്ലെർ രംഗങ്ങളുമാണ് ഈ ചിത്രത്തിലെ സവിശേഷത. ഈ സിനിമ ചെയ്യാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം.

  ആമസോൺ പ്രൈംമായുള്ള സഹകരണം സഹകരണം എനിക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. ഈ സ്ട്രീമിംഗ് സേവനത്തിലൂടെ ആഗോള പ്രേക്ഷകർക്കായി കുരുതി അവതരിപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ ആവേശഭരിതരാണ് ഞാൻ.

  പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ മലയോര പ്രദേശമായ ഈരാറ്റുപേട്ട പശ്ചാത്തലത്തിൽ ഒറ്റപ്പെട്ട് കഴിയുന്ന ഇബ്രാഹിമിന്റെ ജീവിതത്തിലേക്കാണ് സിനിമ വെളിച്ചം വീശുന്നത്. ഇന്നും തന്നെ അലട്ടുന്ന ഭൂതകാലത്തെ കായ്പ്പയെറിയ ഓർമ്മകളെ മറക്കാൻ പാടുപെടുന്ന ഇബ്രാഹിമിന്റെ വീട്ടിൽ ഒരു രാത്രി ഒരു തടവുകാരൻ ഒപ്പം പരുക്കുകളുമായി ഒരു പോലീസ് ഉദ്യോഗസ്ഥൻ അഭയം പ്രാപിക്കുന്നത്തോടെയാണ് ഇബ്രാഹിമിന്റെ ജീവിതം ഏറെ സങ്കീർണമായ തലങ്ങളിലൂടെ വീണ്ടും പോകുന്നത്.

  അവരെ പിന്തുടർന്ന് പ്രതികാരവഞ്ജയോടെ ശക്തനായ ഒരു ശത്രു അയാളുടെ വീട്ടിലേക്ക് എത്തുമ്പോൾ തന്റെ വിശ്വാസപ്രമാണങ്ങളെ കുറിച്ചുള്ള നിർണായകമായ ചോദ്യങ്ങൾ അയാൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു.

  കുരുതിയുടെ ട്രെയിലർ ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു ഗംഭീരം എന്നാണ് ആരാധകരുടെ കമൻറ്. ഓരോ കഥാപാത്രത്തിന്റെയും രചനയിലുള്ള മികവും അവർ ഈ ചിത്രത്തിലെ വളരെ സങ്കീർണമായ ഇതി വൃത്തത്തിന് എങ്ങനെ മാറ്റു കൂട്ടുന്നു എന്നതുമാണ് ഈ സിനിമയുടെ ആകർഷണമെന്ന് നടൻ മുരളി ഗോപി അഭിപ്രായപ്പെട്ടു.

  അനീഷ് പള്ളിയേലിന്റെ തിരക്കഥക്ക് മനു വാര്യരണ് സംവിധാനം. പൃഥ്വിരാജിനെ കൂടാതെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട് മുരളി ഗോപി,ഷൈൻ ടോം ചാക്കോ, മണികണ്ഠൻ രാജൻ, മമ്മൂക്കോയ, നവാസ് വള്ളിക്കുന്ന്, നാസ്‌ലിം കപൂർ, സാഗർ സൂര്യ , സൃന്ദ അർഹൻ തുടങ്ങിയവരൊക്കെയാണ് അഭിനയനേതാക്കൾ.

  error: Content is protected !! Sorry