നടി ചിത്ര(56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു മ രണം

  നടി ചിത്ര(56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു മ രണം

  നടി ചിത്ര(56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു മരണം. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയുമൊക്കെ ചിത്രങ്ങളിൽ നായിക ആയിരുന്ന 90കളിലെ സിനിമയിലെ നിറസാന്നിധ്യമായിരുന്നു ചിത്ര. അപൂർവ്വ രാഗങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയം തുടങ്ങിയത്.

  കല്യാണപ്പന്തലാണ് ചിത്രയുടെ ആദ്യ സിനിമ. അതിന് ശേഷം അനുഗ്രഹം, വളർത്തു മരുമകൾ എന്നീ ചിത്രങ്ങൾ ചെയ്തു. എന്നാൽ മൂന്ന് സിനിമകളിലും ശ്രദ്ധിക്കത്തക്ക വേഷമായിരുന്നില്ല. 1983 ൽ റിലീസ് ചെയ്ത ആട്ടക്കലാശമാണ് ചിത്രയുടെ ആദ്യ സിനിമയായി കണക്കാക്കുന്നത്.

  മോഹൻലാലിനും പ്രേം നസീറിനുമൊക്കെ ഒപ്പം മികച്ച തുടക്കമായിരുന്നു അത്. പിന്നീടിങ്ങോട്ട് നൂറോളം സിനിമകളിൽ ചിത്ര ചെറുതും വലുതുമായ കഥാപാത്രങ്ങളായി എത്തി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവരുടെയൊക്കെ ഹിറ്റ് ചിത്രങ്ങളിലെ സാന്നിധ്യമായിരുന്നു ചിത്ര.

  അമരം പാഥേയം, കളിക്കളം, ഈ തണുത്ത വെളുപ്പാം കാലത്ത് തുടങ്ങിയ ചിത്രങ്ങളിലൊക്കെ വലുതും ചെറുതമായ കഥാപാത്രങ്ങളായി ചിത്രയെത്തി. ആറാം തമ്പുരാനിലെ തോട്ടത്തിൽ മീനാക്ഷിയെ മറക്കാൻ കഴിയുമോ.

  ആകെ ഒരു രംഗം മാത്രമേ ഉള്ളൂവെങ്കിലും ആ പേരും രൂപവും ആരാധകർ ശ്രദ്ധിച്ചു. പഞ്ചാഗ്‌നി, അദ്വൈതം, ദേവാസുരം, നാടോടി തുടങ്ങിയ മോഹൻലാൽ ചിത്രങ്ങളിലും ചിത്രയുണ്ട്. ലാലിനൊപ്പം ‘നാണമാവന്നു മേനി നോവുന്നു…’ എന്ന ഹിറ്റ് ഗാനരംഗത്ത് എത്തിയത് ചിത്രയാണ്

  സുരേഷ് ഗോപിക്ക് കരിയർ ബ്രേക്ക് നൽകിയ ഏകലവ്യൻ, കമ്മീഷണർ, സാദരം, രുദ്രാക്ഷം, പാരലൽ കോളേജ് തുടങ്ങിയ ചിത്രങ്ങളിലും ചിത്ര സാന്നിധ്യം അറിയിച്ചു.

  മലയാളത്തിലെന്നപോലെ തമിഴകത്തും ഏറെ സുരിചിതയായിരുന്നു ചിത്ര. രജനികാന്ത്, കമൽ ഹസൻ, പ്രഭു, മോഹൻ, കാർത്തിക്, ശിവാജി ഗണേശൻ, പാണ്ഡിരാജൻ തുടങ്ങി അന്നത്തെ ഹിറ്റ് നായകന്മാർക്കൊപ്പമൊക്കെ അഭിനയിച്ചിട്ടുണ്ട്.

  20 ൽ അധികം തമിഴ് ചിത്രങ്ങളിലും രണ്ട് തെലുങ്ക് സിനിമയിലും അഭിനയിച്ചു. തുടക്ക കാലത്ത് മൂന്ന് ഹിന്ദി സിനിമകളും ചെയ്തിട്ടുണ്ട്.

  കല്യാണത്തിന് ശേഷം ചിത്രയും അഭിനയം വിട്ടു. 2002 ൽ പുറത്തിറങ്ങിയ ആഭരണച്ചാർത്താണ് ഏറ്റവുമൊടുവിൽ ചെയ്ത ചിത്രം.

  error: Content is protected !! Sorry