ബീച്ച് ലൈഫ് ഫോട്ടോകൾ പങ്കുവെച്ചു പൂജ ഹെഗ്ഡേ

പ്രേക്ഷകരുടെ പ്രിയങ്കരിയായി താരങ്ങളിലൊരാളാണ് പൂജ ഹെഗ്ഗ്‌ഡെ.താരം തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്,ഇപ്പോഴിതാ തന്റെ പുതിയ ഫോട്ടോകളുമായി വീണ്ടും ആരാധകർക്ക് മുന്നിലെത്തിയിരിക്കുകയാ ണ് പൂജ. ബീച്ച് ലൈഫ് എന്ന ടാഗോടെ ആണ് പൂജ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

അടുത്തിടെ ബീച്ച് ഫോട്ടോസ് ഒട്ടേറെ പൂജ പങ്കുവെച്ചിട്ടുണ്ട്, ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്, ബീച്ചിൽ നിന്നുമുള്ള 3 ഫോട്ടോസ് ആണ് താരം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. അതേസമയം പൂജ ഹെഗ്‌ഡെയുടെ ചിത്രങ്ങൾ വിവിധ ഭാഷകളിലായി ഷൂട്ടിംഗ് തുടരുകയാണ്. വിജയ് നായകനായ ബീസ്റ്റാണ് പൂജയുടെ വരാനിരിക്കുന്ന തമിഴ് ചിത്രം.


സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത് വിജയുടെ നായികയായി ഇതാദ്യമായിട്ടാണ് പൂജ അഭിനയിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന് സംഗീത സംവിധാനം ഒരുക്കുന്നത്,ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നെൽസൺ ആണ്. R നിർമ്മൽ ആണ് ചിത്രത്തിന് ചിത്രസംയോജനം നിർവഹിക്കുന്നത്, സംവിധായകൻ ശെൽവരാഘൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്, ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ചിത്രം കാത്തിരിക്കുന്നത്.

ബീസ്റ്റ് അടുത്ത വർഷമാണ് പ്രദർശനത്തിനെത്തുക,
ബീസ്റ്റിന്റെ പുതിയ വിശേഷങ്ങൾക്കായ് കാത്തിരിക്കുകയാണ് പ്രേക്ഷകർ,
ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിരവധി ഫോള്ളോവേർസ് ഉള്ള നടിയാണ് പൂജ. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകൾ പെട്ടന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്.

