അന്ന് സിൽക്ക് സ്മിതയെ വിവാഹം കഴിച്ചത് ഞാനായിരുന്നു

  അന്ന് സിൽക്ക് സ്മിതയെ വിവാഹം കഴിച്ചത് ഞാനായിരുന്നു

  അന്ന് സിൽക് സ്മിതയെ വിവാഹം കഴിച്ചത് ഞാനായിരുന്നു, ഭയങ്കര ഇമോഷണൽ ആയി മധുപാൽ,1994 പുറത്തിറങ്ങിയ കാശ്മീരം എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ അഭിനേതാവായിരുന്നു മധുപാൽ അതിൽ 50ൽ കൂടുതൽ സിനിമകളിൽ വേഷം ചെയ്തിട്ടുള്ള മധുപാൽ മികച്ച നടൻ മാത്രമായിരുന്നില്ല എഴുത്തുകാരനും സംവിധായകനും കൂടിയാണ്,

  മധുപാൽ ആദ്യമായി സംവിധാനം ചെയ്യുന്നത് തലപ്പാവ് എന്ന ചിത്രമായിരുന്നു അതിൽ തന്നെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട് മധുപാലിന്, അതുപോലെ മികച്ച സീരിയൽ സംവിധായാകാനുള്ള മികച്ച സംസ്ഥാന ടെലിവിഷൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്,
  സീരിയൽ ലോകത്തിൽ നടനായും അതുപോലെ സംവിധായകനായും എല്ലാം തിളങ്ങിട്ടുണ്ട്.കൂടാതെ ബാലരമ പൂമ്പാറ്റ തുടങ്ങിയ വാരികയിലെല്ലാം ചെറുകഥകൾ എഴുതിയിട്ടുണ്ട് പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഷോ ആണ് ഒന്നും ഒന്നും മൂന്ന് ഇതിൽ മധുപാൽ നടി സിതാര എന്നിവർ പങ്കെടുത്തിരുന്നു, അന്ന് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറലായിരിക്കുന്നത്.

  അന്തരിച്ച നടി സിൽക്ക് സ്മിതയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത് എന്റെ ജീവിതത്തിൽ എനിക്ക് ഏറ്റവും സന്തോഷമുള്ള ഒരു കാര്യം അവരുടെ ജീവിതത്തിൽ അവരെ കല്യാണം കഴിച്ച ഒരേയൊരു ആൾ അത് ഞാനാണ് എന്നാണ്,

  അന്ന് സിനിമയിൽ ഞാൻ അവരെ താലികെട്ടി കൈപിടിച്ച് കാറിൽ കയറുന്നത് വരെ ഉള്ള സീൻ ആണ് അന്ന് ഷൂട്ട് ചെയ്തിരുന്നത്,ആ സീനിൽ ഷൂട്ട് കഴിഞ്ഞ് ശേഷം വളരെ ഇമോഷണൽ ആയി സിൽക്ക് എന്നോട് സംസാരിച്ചത്,എന്റെ ജീവിതത്തിൽ ഒരുപാട് സിനിമകളിൽ ഞാൻ അഭിനയിച്ചിരുന്നു പക്ഷേ എന്നെ കല്യാണം കഴിക്കുന്ന സീൻ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല, വ്യക്തി ജീവിതത്തിലും ഉണ്ടായിട്ടില്ല,എന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു എന്നെ ഒരാൾ വിവാഹം കഴിക്കുന്ന രംഗം അത് ഇതുവരെ ആരും ചെയ്തിട്ടില്ല എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാൾ എന്നെ വിവാഹം കഴിച്ചത്, എന്നാണ് അവർ തന്നോട് പറഞ്ഞത്,

  പിന്നെ എന്നോട് പറഞ്ഞു ഞാൻ ഇപ്പോൾ മറ്റൊരു ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോവുകയാണ്, അത് കഴിഞ്ഞു വന്ന് നമുക്ക് ഹണി മൂണിന് പോകാം എന്ന്…
  അപ്പോൾ റിമി എന്നിട്ട് ഹണി മൂണിന് പോയില്ലേ എന്ന് ചോദിച്ചപ്പോൾ ഇല്ല അത് കഴിഞ്ഞ് രണ്ടാഴ്ച കഴിഞാണ് ആ ദുഃഖ വാർത്ത എത്തിയത് എന്നാണ് താരം പറഞ്ഞത്.

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry