ഇവർ തമ്മിൽ മത്സരമോ..?

  ഇവർ തമ്മിൽ മത്സരമോ..?

  എന്നും മലയാളി പ്രേക്ഷകർക്ക് ബാലതാരങ്ങളോട് ഒരു പ്രത്യേക സ്നേഹവും വാത്സല്യവും ഒക്കെയാണ്, അവർ വലുതായി കഴിഞ്ഞാലും കുട്ടികളായി തന്നെ കാണാനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്,

  ബാലതാരമായി എത്തി മലയാള സിനിമയിൽ സൂപ്പർ നായികയും നായകനും ഒക്കെയായി മാറിയെ നിരവധി താരങ്ങളുണ്ട്,ശാലിനിയും ശോഭനയും കാവ്യാമാധവനും എല്ലാം അക്കൂട്ടത്തിൽ പെട്ടവരാണ്,അവർക്ക് ലഭിച്ച ആരാധക സ്നേഹത്തിനും പിന്തുണയ്ക്കും ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല,ആ പട്ടികയിലേക്ക് കടക്കാനുള്ള ശ്രമങ്ങളിലാണ് പുതിയ തലമുറയിലെ കുട്ടികളും അനശ്വരരാജനും എസ്തർ അനിലും അനിഖ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ബാലതാരം എന്ന തങ്ങളുടെ ലേബൽ മാറ്റി കഴിഞ്ഞു, അനശ്വര രാജൻ നായികയായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്.

  അന്യഭാഷാ ചിത്രങ്ങളിൽ ഒക്കെയായി അനിഖ സുരേന്ദ്രനും തിരക്കിലാണ് ഒപ്പം എസ്തറിനും കൈനിറയെ അവസരങ്ങളുണ്ട്,മറ്റും നായിക നടിമാരെ പോലും വെല്ലുന്ന തരത്തിൽ ഫോട്ടോ ഷൂട്ടുകളുമായി ഇവർ എത്താറുണ്ട്,ഇപ്പോഴിതാ അനിഖയുടെയും എസ്തറിന്റെയും പുത്തൻ ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്,

  ദൃശ്യത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നായികയായിരുന്നു എസ്തർ അനിൽ, മോഹൻലാലിന്റെ മകളായി എത്തിയ താരം തെലുങ്കിലേക്കും കന്നഡയിലേക്കുമെല്ലാം ചുവടു വയ്ക്കുകയാണ്,ഗ്ലാമർ രീതിയിലുള്ള ഫോട്ടോകളാണ് എസ്തർ തന്റെ ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്,ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു ഈ ഫോട്ടോകൾ എല്ലാം, ചോട്ടാ മുംബൈ യിലൂടെ മലയാളി പ്രേക്ഷകർക്ക് ബാലതാരമായി കിട്ടിയ താരമാണ് അനിഖ സുരേന്ദ്രൻ,

  ഒട്ടേറെ മലയാള ചിത്രങ്ങൾ ചെയ്തിട്ടുള്ള നടിയാണെങ്കിലും, താരമിപ്പോൾ മലയാളത്തിന് പുറമെ ധാരാളം സിനിമകൾ ചെയ്തുകഴിഞ്ഞു,വിശ്വാസം എന്ന തമിഴ് ചിത്രത്തിൽ നയൻതാരയുടെയും അജിത്കുമാർ തല യുടെയും മകളായി വമ്പൻ പ്രകടനം കാഴ്ചവെച്ച നായികയായിരുന്നു അനിഖ സുരേന്ദ്രൻ, അനിതയുടെ ഇനി വരാനിരിക്കുന്ന ചിത്രം മാമനിതൻ എന്ന തമിഴ് ചിത്രമാണ്,ഇരുവരും പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry