ലൈംഗിക രംഗങ്ങൾ ഏഴുതവണ ചിത്രീകരിച്ചു

ലൈംഗിക രംഗങ്ങൾ ഏഴുതവണ ആയിരുന്നു ചിത്രീകരിച്ചത് കഴിഞ്ഞപ്പോഴേക്കും തളർന്നിരുന്നു,അവസാനം സംവിധായകൻ അടുത്ത് വന്ന് പറഞ്ഞത് വെളിപ്പെടുത്തി നടി, പത്തു വർഷങ്ങൾക്കു മുമ്പുള്ള സിനിമ-സീരിയൽ മേഖല അല്ല ഇന്ന്.. അതുപോലെതന്നെ ഈ പത്തുവർഷത്തിനുള്ളിൽ ഉണ്ടായ ഒരു പുതിയ വിശ്വൽ ട്രീറ്റ് ആണ് വെബ്സീരീസ്,സിനിമകളും സീരിയലുകളും നാൾക്കുനാൾ പുറത്തുവരുമ്പോൾ വെബ് സീരിയസുകൾ വിജയം കാണുമോ എന്ന ആശങ്കകളെല്ലാം വിരാമമിട്ടു കൊണ്ടാണ് ആദ്യത്തെ വെബ് സീരിയസ് ആയ സാക്രഡ് ഗെയിംസ് പുറത്ത് വന്നത്.

ഇപ്പോ ഒട്ടുമിക്ക എല്ലാ ഭാഷകളിലും വെബ് സീരീസുകൾ ഉണ്ടാക്കുകയും മികച്ച വെബ്സീരിയസുകൾക്ക് പ്രീതി ലഭിക്കുകയും ചെയ്യുന്നുണ്ട്,
നവാസുദ്ദീൻ സിദ്ദീഖി സെയ്ഫ് അലി ഖാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെബ്സീരീസ് ആണ് സാക്രെഡ് ഗെയിംസ്, ഈ വെബ് സീരിയസ് വിജയകരമായിരുന്നു എന്നതിനുള്ള തെളിവാണ് ഇന്ന് ഒട്ടുമിക്ക ഭാഷകളിലും പുറത്തുവരുന്ന വെബ് സീരിയസുകൾ,തുടക്കം ഗംഭീരമായിരുന്നു അതുകൊണ്ടുതന്നെ അതിലെ അഭിനയിതാക്കളെല്ലാം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക പ്രീതിയിൽ മുൻപന്തിയിൽ എത്തി, പിന്നീട് അവർ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളുമെല്ലാം കാഴ്ചക്കാർ ഏറ്റെടുത്തു.


ഈ സീരീസിലെ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ച താരമായിരുന്നു കുബ്രാ സൈത്, കുക്കു എന്ന കഥാപാത്രത്തെയാണ് ഇവർ സീരിയസിൽ അവതരിപ്പിച്ചത്, കഥാപാത്രത്തെ ആഴത്തിൽ അറിഞ്ഞ അവതരിപ്പിക്കാനും അത് പ്രേക്ഷകരിലേക്ക് പൂർണ്ണമായ രൂപത്തിൽ പ്രതിഫലിപ്പിക്കാനും താരത്തിന് സാധിച്ചു, അവർക്ക് പ്രേക്ഷകപ്രീതിയും പിന്തുണയും ആവോളം ലഭിച്ചു, താരത്തിന്റെ അഭിമുഖങ്ങളും വാക്കുകളും ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ പ്രശസ്തി സൃഷ്ടിക്കാറുണ്ട്, വെബ് സീരിയസ് ചരിത്രത്തിലെ ആദ്യത്തെ വെബ് സീരീസിൽ
അഭിനയിച്ചതിന് ഒരു ഓർമ്മ പങ്കുവയ്ക്കുകയും അന്ന് അത് അഭിനയിക്കുമ്പോൾ താരം അനുഭവിച്ച മാനസിക അവസ്ഥ താരം ഷെയർ ചെയ്യുകയും ചെയ്തപ്പോഴും ആരാധകർ വളരെ പെട്ടെന്ന് ആ വാക്കുകൾ ഏറ്റെടുത്തത്,


അന്നത്തെ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കെല്ലാം അപ്പുറം വളരെ തീവ്രമായി ചില രംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്, നവാസുദ്ദീൻ സിദ്ദീഖി അവതരിപ്പിച്ച ഗണേഷ് എന്ന കഥാപാത്രവുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന ആ രംഗം ആ വെബ് സീരിയസിൽ ഉൾപ്പെട്ടിരുന്നു,ഇന്നത്തെ കാലത്ത് ആണ് അത് ഷൂട്ട് ചെയ്തിരുന്നതെങ്കിൽ അത് സെൻസർ ബോർഡ് കട്ട് ചെയ്തു പോകും എന്നും താരം പറയുന്നുണ്ട്, അപ്പോൾ തന്നെ അതിന്റെ ഇന്റൻസിറ്റി മനസ്സിലാക്കാൻ കഴിയും, ആ രംഗം ചിത്രീകരിച്ചതിന്റെ അവസ്ഥയാണ് ഇപ്പോൾ താരം വ്യക്തമാക്കുന്നത്, അനുരാഗ് കഷ്യപ് ആയിരുന്നു ഈ രംഗം ചിത്രീകരിച്ചത്, വിവിധ ആംഗളിൽ ചിത്രത്തിനുവേണ്ടി 7 തവണ ആയിരുന്നു ഈ രംഗങ്ങൾ വീണ്ടും ഷൂട്ട് ചെയ്തത്, ഷൂട്ടിംഗ് കഴിഞ്ഞപ്പോഴേക്കും താനാകെ തളർന്നുപോയി എന്നും കരയുകയായിരുന്നു എന്നുമാണ് നടി തുറന്നു പറയുന്നത്.


7 പ്രാവശ്യം എടുത്തു കഴിഞ്ഞപ്പോൾ എന്റെ അടുത്ത് വന്ന് സംവിധായകൻ നന്ദി.. പുറത്തു വച്ച് കാണാം എന്ന് പറഞ്ഞു,അപ്പോഴാണ് ആ രംഗം കഴിഞ്ഞതെന്നു തനിക്ക് ബോധ്യമായത്, സംവിധായകൻ എന്റെ അടുത്ത് വന്നു പറയുമ്പോൾ ഞാൻ നിലത്തു തളർന്നു കിടന്നു കരയുകയായിരുന്നു എന്നും താരം പറയുന്നു.

