8 വർഷകാലം എന്നെ ആയാൾ ചൂഷണം ചെയ്തു

ഒരു ദിവസം ആളൊഴിഞ്ഞ അപ്പാർട്ട്മെന്റിലേക്ക് എന്നെ കൊണ്ടുപോയി, തനിക്കുണ്ടായ ദുരനുഭവം തുറന്നുപറയുകയാണ് മീര വാസുദേവൻ,തന്മാത്ര എന്ന ചിത്രത്തിലൂടെ മോഹൻലാലിന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് മീരാ വാസുദേവ്,ആദ്യ ചിത്രത്തിലെ പ്രകടനം കൊണ്ട് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട മീര പിന്നീട് സിനിമയിൽ നിന്നും ഒരു നീണ്ട ഒരു ഇടവേള എടുത്തു,


തന്റെ ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ വിള്ളലുകളും മറ്റും താരത്തിന് അഭിനയ ജീവിതത്തെ പ്രതികൂലമായി ബാധിച്ചു എന്നു വേണം കരുതാൻ, അത് പലപ്പോഴും അവർ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്, അടുത്തിടെ മിനിസ്ക്രീനിലൂടെ മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മീര അഭിനയ രംഗത്തേക്ക് വന്നിരുന്നു, കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാൻ താരത്തിന് സാധിച്ചു, തമിഴ്നാട്ടിൽ ജനിച്ച മുംബൈയിൽ വളർന്ന മീര തന്റെ വിദ്യാഭ്യാസവും മറ്റും പൂർത്തിയാക്കിയത് മഹാരാഷ്ട്രയിലാണ്,



നേരത്തെ ഒരു അഭിമുഖത്തിൽ വച്ച് തന്നെ കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ഒരു ദുരനുഭവം ത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു, സമൂഹമാധ്യമത്തിൽ വലിയ ചർച്ചയായി മാറിയിരുന്നു അത്,തന്നെ എട്ടു വയസു മുതൽ 16 വയസ്സ് വരെ അച്ഛന്റെ ഒരു സുഹൃത്ത് ചൂഷണം ചെയ്തിരുന്നു എന്ന് തുറന്നുപറഞ്ഞിരുന്നു, ഭയന്ന് അന്നൊന്നും തുറന്നു പറഞ്ഞിരുന്നില്ല കാരണം തന്റെ അച്ഛന്റെ വിശ്വാസം നേടിയെടുത്ത ഒരാൾ തന്നെ നിരന്തരമായി ചൂഷണം ചെയ്യുകയായിരുന്നു എന്ന് അവർ പറഞ്ഞു, തന്റെ അച്ഛന്റെയും അമ്മയുടെയും സന്തോഷം ഇല്ലാതെ ആക്കണ്ട എന്നതുകൊണ്ടാണ് ഒന്നും പുറത്തു പറയാതിരുന്നത്,


തന്നെ അയാൾ ദിവസവും ആളൊഴിഞ്ഞ അപ്പാർട്ട്മെന്റില്ലേക്ക് കൂട്ടിക്കൊണ്ടു പോവുകയും അവിടെ വെച്ച് തന്നെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു, അപ്പോൾ അതിനെതിരെ ശക്തമായി തന്നെ പ്രതികരിച്ചു മാത്രവുമല്ല ആളുകളെ വിളിച്ചു കൂട്ടി തല്ലിക്കൊല്ലും എന്ന് പറയുകയും ചെയ്തു,അതോടെ അയാൾ വല്ലാതെ ഭയന്നു, ഉടൻതന്നെ അയാൾ വീട്ടിൽ കൊണ്ടാക്കി എന്നും മീര പറയുന്നു, എട്ടുവർഷത്തോളം താൻ ജീവിതത്തിൽ അനുഭവിച്ച ദുരനുഭവം പങ്കു വച്ചായിരുന്നു മീരയുടെ ഈ തുറന്നുപറച്ചിൽ,


