പെർഫോമൻസ് കണ്ടപ്പോൾ മലയാളികൾ ഒന്നടങ്കം അത്ഭുതപ്പെട്ടു

  പെർഫോമൻസ് കണ്ടപ്പോൾ മലയാളികൾ ഒന്നടങ്കം അത്ഭുതപ്പെട്ടു

  ചാനൽ ഷോകളിൽ നിറസാന്നിധ്യമായിരുന്ന രജിഷ വിജയൻ 2016 റിലീസ് ചെയ്ത അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാരംഗത്തേക്ക് എത്തുന്നത്.

  ഒരുപാട് ടിവി ഷോകളിൽ അവതാരികയായി കണ്ട താരത്തെ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലെ പെർഫോമൻസ് കണ്ടപ്പോൾ മലയാളികൾ ഒന്നടങ്കം അത്ഭുതപ്പെട്ടു, താരം ഇത്ര റിയലിസ്റ്റിക് അഭിനയം കാഴ്ച വയ്ക്കുന്നത് കണ്ട് പലരും കയ്യടിച്ചു, താരത്തന്റെ തുടക്കം അതി ഗംഭീരമായിരുന്നു, 2016ൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ മികച്ച സിനിമ ആയിരുന്നു അനുരാഗ കരിക്കിൻ വെള്ളം,താരം ഫോട്ടോഷൂട്ട് കളിലും നിറസാന്നിധ്യമാണ്, താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുമുണ്ട്,

  പിന്നീട് കുറച്ചു മലയാളചിത്രങ്ങളിൽ അഭിനയിച്ച താരത്തിന് തമിഴിൽ നിന്നും വിളി വന്നു, തമിഴ് സൂപ്പർസ്റ്റാർ ധനുഷിന് സിനിമയിലാണ് പിന്നീട് താരത്തെ കണ്ടത്, തമിഴ്നാട്ടിൽ ഹിറ്റായി മാറിയ കർണ്ണൻ എന്ന ചിത്രത്തിലൂടെ തമിഴ് ആരാധകരും താരത്തിനെ തേടിവന്നു,പിന്നീട് സൂര്യ നായകനായി എത്തിയ ജയ് ഭീം എന്ന വലിയ ഹിറ്റ് സിനിമയുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.

  അടുത്തിറങ്ങിയ ആസിഫ് അലി ചിത്രം എല്ലാം ശരിയാകും എന്ന ചിത്രം വേണ്ട ത്ര ജന ശ്രദ്ധ നേടിയിരുന്നില്ല,പുതിയ വർഷത്തിൽ ഇനി ഇറങ്ങാനിരിക്കുന്ന ചിത്രങ്ങൾ കുറച്ചൊന്നുമല്ല താരത്തിന്റേത്, ഫഹദ് ഫാസിലിന്റെ മലയൻകുഞ്, തമിഴ് ചിത്രം സർദാർ, തെലുങ്കു ചിത്രം രാമറാവോ ഓൺ ഡ്യൂട്ടി, തുടങ്ങി നിരവധി ചിത്രങ്ങളാണ് ഇനി റിലീസ് ആകാൻ ഇരിക്കുന്നത്,ഈ പുതുവർഷം താര ത്തിന്റെ ഒരുപാട് ഹിറ്റ് സിനിമകൾക്ക് സാക്ഷ്യം വഹിക്കും എന്നതിൽ യാതൊരു സംശയവുമില്ല,

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry