മമ്മൂട്ടി നെഗറ്റീവ് റോളിൽ കയ്യടിച്ചു ആരാധകർ

 മമ്മൂട്ടി നെഗറ്റീവ് റോളിൽ കയ്യടിച്ചു ആരാധകർ

2021ൽ ഒരുപിടി വ്യത്യസ്ത കഥാപാത്രവുമായി വെള്ളിത്തിരയിൽ നിറഞ്ഞാടിയ മമ്മൂട്ടി ഇതാ പുതുവർഷത്തിൽ മറ്റൊരു കിടലൻ വേഷവുമായി പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മമ്മൂട്ടിയുടെ പുഴു എന്ന ചിത്രത്തിലെ ടീസർ ആണ് ഇപ്പോൾ ട്രെൻഡ് ആയി മാറിയിരിക്കുന്നത്,

40 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രമായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത് എന്നാൽ സിനിമയുടെ കഥയോ കഥാപശ്ചാത്തലമോ വ്യക്തമല്ല മമ്മൂട്ടി ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ ഒരു റോളാണ് പുഴുവിലത് എന്ന് മുമ്പ് പാർവതി ഒരു ഇന്റർവ്യൂൽ പറഞ്ഞിരുന്നു അങ്ങനെയെങ്കിൽ മലയാള സിനിമയിൽ സാക്ഷിയാവാൻ പോകുന്നത് മമ്മൂട്ടി എന്ന നടന്റെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വേഷപകർച്ചയുടെ അഴിഞ്ഞാട്ടം ആയിരിക്കും.

രതീന എന്ന പുതുമുഖ സംവിധായകയാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പാർവതി തിരുവോത് നായിക ദുൽഖറിന്റെ വേഫെറ ഫിലിം ഡിസ്ട്രിബൂഷൻ റൈറ്റ്സ് സ്വന്തമാക്കിയ ചിത്രം മാർച്ചിൽ ആയരിക്കും തീയേറ്ററിലെത്തുക,

എന്നാൽ ചിത്രം തിയേറ്ററിൽ റിലീസ് ഇല്ല എന്നും ഒട്ടിട്ടി റിലേസിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുകയാണ് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു ഇതേക്കുറിച്ച് അണിയറപ്രവർത്തകരിൽ നിന്നും ഇതുവരെ ഒഫീഷ്യലായി കൺഫർമേഷൻ ലഭിച്ചിട്ടില്ല കാത്തിരിക്കാം മമ്മൂട്ടിയുടെ മറ്റൊരു മികച്ച ചിത്രത്തിനായി,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !! Sorry