തങ്കച്ചൻ ഇത്തരക്കാരൻ ആയിരുന്നെന്നു അറിഞ്ഞില്ല

ഫ്ലവഴ്സ് ടീവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് മലയാള മിനിസ്ക്രീൻ ആരാധകരുടെ ജനപ്രിയ പരിപാടിയാണ്. സ്റ്റാർ മാജിക്കിലൂടെ ജനപ്രിയ താരമായി മാറിയ ആളാണ് തങ്കച്ചൻ വിതുര. കഴിഞ്ഞ കുറച്ചുകാലമായി തങ്കച്ചൻ സ്റ്റാർ മാജിക്കിന്റെ ഭാഗമല്ല. സ്റ്റാർ മാജിക് താരം അനുമോളും ഷോ ഡയറക്ടർ അനൂപ് ജോണും ഉൾപ്പെടെയുള്ളവർ ഇൻസ്റ്റഗ്രാമിൽ നിന്നും തങ്കച്ചനെ അൺഫോളോ ചെയ്തിരുന്നു,

ഇതോടെ തങ്കച്ചൻ സ്റ്റാർ മാജിക്കിൽ നിന്നും തെറ്റിപ്പിരിഞ്ഞു പോയതാണെന്നുള്ള വാർത്തകളും പുറത്തു വന്നു.ഇപ്പോഴിതാ പ്രേക്ഷകരുടെ എല്ലാ സംശയങ്ങൾക്കുംമറുപടി നൽകിയിരിക്കുകയാണ് അനുമോൾ.ഒരു യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ താരത്തിന്റെ വാക്കുകൾ ഇങ്ങനെ. ഇപ്പോൾ തങ്കച്ചൻ ചേട്ടൻ സ്റ്റാർ മാജിക്കിൽ ഇല്ല ഒരുപാടുപേർ എനിക്ക് മെസ്സേജ് അയക്കുന്നുണ്ട് കമന്റ് ചെയ്യുന്നുണ്ട്. സ്റ്റാർ മാജിക് എപ്പിസോഡുകൾ വരുമ്പോൾ കുറേ പേർ അതിൽ വന്ന് പൊങ്കാല ഇടുന്നു എന്തുകൊണ്ട് തങ്കച്ചൻ ചേട്ടനെ നിങ്ങൾ ഒഴിവാക്കി എന്നാണ് പലരുടെയും ചോദ്യം,



മര്യാദക്ക് വിളിക്കണം ഇല്ലെങ്കിൽ വിവരമറിയും എന്ന് പറയുന്നവരുമുണ്ട്. സ്റ്റാർ മാജിക് കൊണ്ടുപോയിരുന്നത് തങ്കച്ചൻ ചേട്ടൻ ആയിരുന്നു എന്നും പറയുന്നു. എല്ലാം ശരിയാണ്. തങ്കച്ചൻ ചേട്ടൻ വലിയൊരു കലാകാരനാണ്.അദ്ദേഹത്തിന്റെ കഴിവുകൊണ്ടാണ് പ്രോഗ്രാം വിജയിച്ചത്അതിലെല്ലാം സത്യവും ഉണ്ട്. തങ്കച്ചൻ ചേട്ടൻ ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗംതന്നെയാണ്. ഞങ്ങൾ ആരും പുള്ളിയെ പുറത്താക്കിയിട്ടില്ല. പുള്ളി ഇവിടെ വരണ്ട എന്ന രീതിയിൽ ഞങ്ങൾ ആരും ഒന്നും പറഞ്ഞിട്ടുമില്ല. ഷോ ഡയറക്ടറുടെ ഭാഗത്തുനിന്നോ ഫ്ലവേഴ്സ് ടിവി യുടെ ഭാഗത്തുനിന്നോ ഒന്നും ഉണ്ടായിട്ടില്ല.



പുള്ളി വരാത്തതിന് കാരണം ഞങ്ങൾക്ക് ആർക്കും അറിയില്ല എന്നതാണ് സത്യം. നിങ്ങൾ തന്നെ ചോദിച്ചു മനസ്സിലാക്കണം. ഞങ്ങളെല്ലാവരും അദ്ദേഹം വരുമ്പോൾ ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയാണ്. വ്യക്തിപരമായി ഞാനും അദ്ദേഹവും നല്ല സുഹൃത്തുക്കളാണ്. പക്ഷേ ഞാൻ കാരണം തിരഞ്ഞപ്പോൾ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. അവതാരക ലക്ഷ്മി നക്ഷത്ര വ്ലോഗ് ചെയ്യാനായി അദ്ദേഹത്തിന്റെ വീട്ടിൽ പോയപ്പോഴുംമറുപടി നൽകാതെ അദ്ദേഹം ഒഴിഞ്ഞുമാറി.


ഷോ ഡയറക്ടറും ചാനലിനെ ഹെഡ് മൊക്കെ വിളിച്ചുവെങ്കിലും ഇതുതന്നെയായിരുന്നു അവസ്ഥ. രണ്ടു ദിവസങ്ങൾക്കു മുമ്പ് ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. ഇതിനെപ്പറ്റി ഒന്നും സംസാരിച്ചില്ല. സുഖവിവരങ്ങൾ ഒക്കെ തിരക്കി പിരിഞ്ഞു ഞങ്ങളെ പൊങ്കാലയിട്ടി ട്ടു ഒരു കാര്യവുമില്ല ഷോ ഡയറക്ടറോട് ചോദിച്ചാലും ഇത്രയൊക്കെ പറയാനാവു പെട്ടെന്നൊരു ദിവസം അച്ഛന് സുഖമില്ല എന്ന് പറഞ്ഞ് ഇറങ്ങി പോവുകയായിരുന്നു.അന്ന് ഞാൻ ഉണ്ടായിരുന്നില്ല.പിന്നെ വിളിച്ചിട്ട് ഫോൺ എടുത്തില്ല. ഓരോ എക്സ്ക്യൂസ് സുകൾ പറഞ്ഞു ഒഴിഞ്ഞു മാറിയിരുന്നു. തങ്കച്ചൻ തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് എന്ന് അഭിമുഖത്തിനിടെ അനുക്കുട്ടി പറയുന്നു,

