പരസ്പരം മനസിലാക്കി ഒന്നിച്ചു തീരുമാനിച്ചതാണ് വിവാഹ മോചനം

 പരസ്പരം മനസിലാക്കി ഒന്നിച്ചു തീരുമാനിച്ചതാണ് വിവാഹ മോചനം

മലയാളത്തിലും തമിഴിലുമായി നിറഞ്ഞുനിൽക്കുന്ന ഗായികയാണ് വൈക്കം വിജയലക്ഷ്മി.സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന പാട്ട് പാടി എത്തിയ വിജയലക്ഷ്മിക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

പരിമിതികളെ സംഗീതം കൊണ്ട് കീഴടക്കി മുന്നേറുന്ന ഗായികയുടെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി മലയാളികൾ അറിഞ്ഞു. ഈ വർഷം താൻ വിവാഹമോചിതയായി എന്ന വിവരമാണ് ഗായിക പങ്കുവെച്ചത്. നിരവധി പ്രമുഖരുടെ സാന്നിധ്യത്തിൽ 2018 ലാണ് മിമിക്രി ആർട്ടിസ്റ്റ് ആയ അനൂപ് മായുള്ള വിജയലക്ഷ്മിയുടെവിവാഹം നടക്കുന്നത്. പിന്നാലെ രണ്ടാളും ഒന്നിച്ച് നിരവധി വേദികളിലും ഇന്റർവ്യൂകളിലും എത്തി. വിജയലക്ഷ്മിയെ വിവാഹം ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ആദ്യമെത്തിയത് അനൂപ് ആയിരുന്നു.

അദ്ദേഹത്തിന്റെ ദേഷ്യപ്പെട്ട് ഉള്ള സംസാരവും ശകാരവുംഎല്ലാം തന്നെ വല്ലാതെ നിരാശപ്പെടുത്തി. അത് തന്റെ സംഗീത ജീവിതത്തെയും മോശമായി ബാധിക്കുമെന്നും തോന്നിയതോടെയാണ് പിരിയാൻ തീരുമാനിച്ചതെന്നും വിജയലക്ഷ്മി പറയുന്നു. എല്ലാം അറിഞ്ഞ് വിവാഹം ചെയ്തിട്ടും ഒരു പാവം പെൺകുട്ടിയെ ചതിച്ചു എന്ന പേരിൽ വിജയലക്ഷ്മിയുടെ മുൻ ഭർത്താവിന് നേരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.

വിമർശനങ്ങൾ കടുത്തതോടെ അനൂപ് തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്.ഞങ്ങൾ പരിചയത്തിലായി രണ്ടു വർഷങ്ങൾക്കുശേഷം ആണ് വിവാഹം ചെയ്യുന്നത്. തന്റെ ഭാഗ്യം തന്നെയായിരുന്നുവിജി. അവളുടെ സന്തോഷത്തിലും ദുഃഖത്തിലും എല്ലാം താൻ ഒപ്പം ഉണ്ടായിരുന്നു.പിന്നീട് ചില വിഷയങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ടായപ്പോൾ രണ്ടാളും പരസ്പരം മനസിലാക്കി ഒന്നിച്ചു തീരുമാനിച്ചതാണ് വിവാഹ മോചനം. ഇതിന്റെ പേരിൽ തന്നെ ആരും ക്രൂശിക്കരുത് എന്നും അനൂപ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !! Sorry