കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

പതിവിലും ഇരട്ടി കോപ്പികൾ വിറ്റഴിച്ചുവെന്നു വനിതാ
കഴിഞ്ഞ ദിവസമാണ് നടൻ ദിലീപിന്റെ കുടുംബചിത്രം കവർപേജ് ആയിട്ടുള്ള വനിതാ മാഗസിൻ പുറത്തിറങ്ങിയത്. എന്നാൽ ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.

തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ദിലീപിന്റെ ഫോട്ടോ കവർപേജ് ആയി വന്നതിന് എതിരെ ആയിട്ടാണ് വിമർശനം.വനിതകളുടെ സുഹൃത്തും വഴികാട്ടിയുമായി അവകാശപ്പെടുന്ന വനിതാ മാഗസിൻ ഒരു വനിതയെ അർദ്ധ രാത്രി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയെ വാനോളം പുകഴ്ത്തുന്നതിനെ വിമർശിച്ചു കൊണ്ട് നിരവധി ട്രോളുകളും പ്രമുഖരും രംഗത്തു വന്നു.



മാധ്യമ പ്രവർത്തകൻ അരുൺ കുമാർ ഫേസ് ബുക്കിൽ കുറിച്ചതിങ്ങനെ,വഴികാട്ടിയാണ് സുഹൃത്താണ്… ആരുടെ,വനിതകളുടെ ഇത്തരം ഐറണികൾ ഇനി സ്വപ്നത്തിൽ മാത്രം. ഒറ്റ പ്രാർത്ഥന മാത്രം.ദിലീപ് കുടുംബസമേതം എന്ന തലക്കെട്ടോടെയാണ് കവർപേജ്. അഞ്ചു വർഷങ്ങൾക്കു മുൻപ് ദിലീപും കാവ്യയും ഒന്നിച്ചു പ്രമുഖ മാഗസിന്റെ കവർ പേജിൽ എത്തിയപ്പോഴും വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു ദിലീപ് സകുടുംബം ആദ്യമായിട്ടാണ് ഒരു മാഗസിന്റെ കവർ പേജിൽ എത്തുന്നത്. അതുകൊണ്ടുതന്നെ പതിവിലും ഇരട്ടി കോപ്പികൾ വിറ്റഴിക്കും എന്നതിൽ സംശയമില്ല.


