ജീവിതത്തിലെഏറ്റവും വലിയ സന്തോഷത്തിലാണ് താരങ്ങളായ മൃദുല വിജയും യുവ കൃഷ്ണയും.

  ജീവിതത്തിലെഏറ്റവും വലിയ സന്തോഷത്തിലാണ് താരങ്ങളായ മൃദുല വിജയും യുവ കൃഷ്ണയും.

  ജീവിതത്തിലെഏറ്റവും വലിയ സന്തോഷത്തിലാണ് സീരിയൽ താരങ്ങളായ മൃദുല വിജയും യുവ കൃഷ്ണയും. സീരിയൽ പ്രേമികളുടെ അനുഗ്രഹം ഏറ്റുവാങ്ങിയാണ് കഴിഞ്ഞവർഷം ജൂലൈ എട്ടിന് ഇരുവരും വിവാഹിതരായത്.

  അന്നുമുതൽ പ്രിയ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ നിരവധി കാഴ്ചക്കാരെ ആണ് ലഭിച്ചത്. ആദ്യ കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് യുവയും മൃദുലയും. രണ്ടു മാസം ഗർഭിണിയാണ് മൃദുല വിജയ്. മഴവിൽ മനോരമയിലെ തുമ്പപ്പൂ എന്ന സീരിയലിൽ ആണ് മൃദുല ഇപ്പോൾ അഭിനയിച്ചു വരുന്നത്.

  സീരിയൽ തുടങ്ങിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ.തന്റെ ഇപ്പോഴത്തെ ബുദ്ധിമുട്ടുകൾ കാരണം സീരിയലിൽ നിന്നും പിന്മാറുകയാണെന്നും മൃദുല അറിയിച്ചിരിക്കുകയാണ്.ഇവരുടെ വിവാഹ വിശേഷങ്ങൾ ഓരോന്നും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോളിതാ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിലാണ് താരങ്ങൾ.

  ആദ്യ കണ്മണിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് യുവയും മൃദുലയും. മൃദുലയാണ് വിശേഷ വാർത്ത പങ്കുവെച്ചിരിക്കുന്നത്. ഞങ്ങൾ ജൂനിയർ സൂപ്പർഹീറോ യ്ക്കായുള്ളകാത്തിരിപ്പിലാണ്. നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹങ്ങളും ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡോക്ടർ വിശ്രമം വേണമെന്ന് പറഞ്ഞിരിക്കുന്നതിനാൽ തുമ്പപ്പൂ സീരിയലിൽ നിന്നുംഞാൻ പിന്മാറുകയാണ്. എന്നോട് ക്ഷമിക്കണം.

  മൃദുവാ വ്ലോഗ്സ് എന്ന യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളുമായി എത്തുമെന്നും മൃദുല കുറിക്കുന്നു. അച്ഛനാകുന്ന സന്തോഷം യുവയും മറയ്ക്കുന്നില്ല. മൃദുലയുടെ സഹോദരി സീരിയൽ താരമായ പാർവ്വതി വിജയും അമ്മയാകാൻ ഒരുങ്ങുകയാണ്. എട്ടു മാസം ഗർഭിണിയാണ് പാർവതി വിജയ്. പ്രിയ താരത്തിന് ആശംസകൾ നേർന്ന് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്.

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry