കൈ പിന്നിൽ കെട്ടി അഞ്ചാം വരവിലെ സേതുരാമയ്യർ സിബിഐ ചിത്രം വൈറൽ.

  കൈ പിന്നിൽ കെട്ടി അഞ്ചാം വരവിലെ സേതുരാമയ്യർ സിബിഐ ചിത്രം വൈറൽ.

  മലയാള സിനിമ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന സിബിഐ സീരീസിലെ അഞ്ചാം ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവിൽ പുരോഗമിക്കുകയാണ്. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ലുക്കിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടാവുമോ എന്നറിയാനുള്ള കാത്തിരിപ്പിലും കൗതുകത്തിലും ആണ് ആരാധകർ.

  അതിനിടെ കെ മധു സംവിധാനം ചെയ്യുന്ന സിബിഐ അഞ്ചിലെ മമ്മൂട്ടിയുടെ ഒരു സ്റ്റിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മമ്മൂട്ടി തന്നെ ആണ് സേതുരാമയ്യരുടെആദ്യ ചിത്രം പങ്കുവെച്ചത്. കൈ പിന്നിൽ കെട്ടി നടന്നു പോകുന്ന മുമ്മുട്ടിയെയാണ് ചിത്രത്തിൽ കാണുന്നത്. മുഖം വ്യക്തമാകാത്ത തരത്തിൽ സേതുരാമയ്യരുടെ പിന്നിൽ നിന്നുള്ള ഒരു മിഡ് ഷോട്ടാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്ന സ്റ്റിൽ. ഓഫീഷ്യൽ ലീക്ക് എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് ചിത്രം. മാത്രമല്ല ഈ ചിത്രത്തിന് നടൻ അജു വർഗീസ് നൽകിയ കമന്റും ആരാധകരുടെ കയ്യടി നേടുകയാണ്.

  നാട്ടുകാരെ ഓടി വരണേ നാട്ടുകാരെ ഓടി വരണെ ബോക്സോഫീസ് തൂക്കി അടിക്കാൻ പോകുന്നേ എന്നാണ് അജുവർഗീസ് കുറിച്ചത്. അതേസമയം ചിത്രത്തിന്റെ പേര് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഒരു ചിത്രത്തിന്റെ അഞ്ചാം ഭാഗം എന്ന സിനിമയുടെ അപൂർവത യുടെ സാക്ഷ്യമാണ് എസ് എൻ സ്വാമി കെ മധു മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിബിഐ 5. 1988ലാണ് മമ്മൂട്ടി കെ മധു എസ് എൻ സ്വാമി കൂട്ടുകെട്ടിലെ സിബിഐ സീരീസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങിയത്.

  പിന്നീട് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും പുറത്തെത്തി. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് എന്നാണ് എസ് എൻ സ്വാമി പറഞ്ഞിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം വനിതാ അന്വേഷണ ഉദ്യോഗസ്ഥരാണ് അഞ്ചാം ഭാഗങ്ങളിൽ എന്നാണ് റിപ്പോർട്ടുകൾ. മുകേഷ് രഞ്ജിപണിക്കർ, സൗബിൻ ഷാഹിർ, സായികുമാർ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്,

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry