ഇപ്പോൾ ബസ്സിൽ പോകുമ്പോൾ പോലും പർദ്ദ ധരിക്കാറുണ്ട്:അനുമോൾ.

മലയാളികൾക്ക് മിനിസ്ക്രീനിലൂടെ സുപരിചിതയായ താരമാണ് അനുമോൾ. സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് അനുമോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്. അനിയത്തി എന്ന സീരിയലിലൂടെയാണ് മിനി സ്ക്രീനിൽ എത്തുന്നത്. ടമാർ പടാർ എന്ന ഷോയിലെയും മിന്നും താരമായിരുന്നു അനു.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനിയായ അനുമോളുടെ തെക്കൻ ഭാഷാ ശൈലിയിലുള്ള സംസാരവും നിഷ്കളങ്കതയും എല്ലാം മലയാളികൾക്ക് വളരെ പ്രിയങ്കരമാണ്. ചെറിയ വേഷമാണെങ്കിലും നല്ല സിനിമകളുടെ ഭാഗമാകാനെ താല്പര്യമുള്ളൂ എന്നാണ് താരത്തിന്റെ നിലപാട്. നല്ല കഥാപാത്രങ്ങൾ ചെയ്യണം. മികച്ച സംവിധായകരുടെ ഒപ്പം പ്രവർത്തിക്കണം. വലിയ നടൻമാരുടെ കൂടെ അഭിനയിക്കണം എന്നൊക്കെയാണ് തന്റെ സ്വപ്നങ്ങൾ എന്ന് അനുമോൾ പറഞ്ഞിരുന്നു. സമൂഹിക മാധ്യമങ്ങളിൽ സജീവമായ അനുമോൾ തന്റെ നിത്യജീവിതത്തിൽ സംഭവിക്കുന്ന പ്രധാന കാര്യങ്ങൾ പ്രേക്ഷകരോട് പങ്കുവയ്ക്കാറുണ്ട്.


കഴിഞ്ഞദിവസം ജിഞ്ചർ മീഡിയ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ അനുമോൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. പുറത്തേക്ക് ഇറങ്ങുമ്പോൾ പർദ്ദ ധരിച്ച് ഇറങ്ങേണ്ട സ്ഥിതി ആണെന്നാണ് അനുമോൾ പറയുന്നത്.ഷോപ്പിങിനു മാളുകളിൽ പോകുമ്പോൾ എല്ലാ കടകളും കയറിയിറങ്ങുന്ന ആളാണ് ഞാൻ. ഒരു കലാകാരി ആയതുകൊണ്ട് ആളുകൾ വിചാരിക്കില്ലെ എന്തിനാ കടകൾ കയറി ഇറങ്ങുന്നത് എന്ന്.


നമ്മളെ കാണുമ്പോൾ ആളുകൾ കൂടും. സ്നേഹം കൊണ്ട് വരുന്നതാണ് പക്ഷേ അടുത്തുള്ളവർക്ക് അതൊരു ബുദ്ധിമുട്ട് ഉണ്ടാക്കരുത് അനുമോൾ പറഞ്ഞു. ഒരിക്കൽ ബസ്സിൽ പോവുകയായിരുന്നു. നോക്കുമ്പോൾ അപ്പുറത്തെ സീറ്റിലെ ചേട്ടൻ സ്റ്റാർ മാജിക്കിലെ എന്റെ വീഡിയോ കണ്ട് ചിരിക്കുകയായിരുന്നു ഞാൻ പർദ്ദ ഇട്ടത് കൊണ്ട് എന്നെ മനസ്സിലായില്ല. ചേട്ടൻ ചിരിക്കുന്നത് കണ്ട് ഞാൻ പർദ്ദ മാറ്റി മുഖം കാണിച്ചു. അപ്പോൾ ചേട്ടന്റെ മുഖത്തിലെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. ഏറെ ഹാപ്പിയായിരുന്ന കാര്യമായിരുന്നു അത്.. അനുമോൾ കൂട്ടിച്ചേർത്തു.


