പുതിയ ലുക്കിൽ ഹൃതിക്,കയ്യടിച്ചു ആരാധകർ

പുതിയ ലുക്കിൽ ഹൃതിക്. ബോളിവുഡ് ചിത്രം വിക്രംവേദ യിലെ വേദയുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. സൂപ്പർ ഹിറ്റ് തമിഴ് സിനിമയായ വിക്രംവേദ യുടെ ഹിന്ദി റീമേക്കിന്റെ ചിത്രീകരണം ഒക്ടോബർ 16 ന് ആരംഭിച്ചു.

ഹൃതിക്റോഷൻ ഒപ്പം സെയ്ഫ് അലി ഖാനും വിക്രം വേദ യിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോൾ സിനിമയിലെ വേദയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ആർ മാധവനും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിച്ച യഥാർത്ഥ ചിത്രം സംവിധാനം ചെയ്ത സംവിധായക ജോഡി പുഷ്കർ ഗായത്രി ആണ് വിക്രം വേദ ഹിന്ദിയും ഒരുക്കുന്നത്.


വിക്രം വേദയുടെ ഹിന്ദി റീമേക്ക് 2022 സെപ്റ്റംബർ30ന് റിലീസ് ചെയ്യും. മാധവന്റെ റോളിൽ സൈഫ് അലി ഖാൻ എത്തുമ്പോൾ വിജയ് സേതു പതിയുടെ റോളിൽ ഹൃതിക് ആണ് എത്തുന്നത്.ഹിന്ദി പതിപ്പിൽ രാധിക ആപ്ടെയുമുണ്ട്.

