കെ പി എ സി ലളിത ഇന്ന് മകൻ സിദ്ധാർഥ്വിനൊപ്പം

  കെ പി എ സി ലളിത ഇന്ന് മകൻ സിദ്ധാർഥ്വിനൊപ്പം

  കരൾ രോഗബാധിതയായി അവശ്യനിലയിൽ ആയിരുന്ന നടി കെ പി എ സി ലളിത ഇന്ന് മകൻ സിദ്ധാർഥ്വിനൊപ്പം എറണാകുളത്തെ ഫ്ലാറ്റിലേക്ക് മാറി.

  ഇങ്കക്കാട്ടെ സ്വന്തം വാസതിയായ ഓർമയിൽ നിന്നുമാണ് താരം മകന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലേക്ക് താമസം മാറ്റിയത്. ബുധനാഴ്ച രാത്രിയിൽ മകനും മകൾക്കും ഒപ്പം ഓർമയിൽ നിന്നും പടി ഇറങ്ങുമ്പോൾ ആരെയും ഓർമിക്കാനാവാത്ത അവസ്ഥയിലായിരുന്നു മലയാളത്തിന്റെ പ്രിയ നടി.കഴിഞ്ഞ വർഷം ഒക്ടോബർലാണ് കരൾ രോഗം ബാധിച്ചു കെ പി എ സി ലളിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

  നില വഷളായതിനെ തുടർന്ന് എറണാകുളത്തെ അംസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു.രണ്ട് മാസം മുൻപാണ് നടിയുടെ ആവശ്യപ്രകാരം സ്വന്തം വീടായ ഓർമയിലേക്ക് കൊണ്ട് പോവുന്നത് .

  എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ നടിയുടെ ആരോഗ്യം വീണ്ടും മോശമാവുകയും സംസാരിക്കാനും ആരെയും തിരിച്ചറിയാൻകഴിയാത്ത അവസ്ഥയിലും ആയി.അതോടെയാണ് സിദ്ധാർഥ് തനിക്കൊപ്പം അമ്മയെ എറണാകുളത്തെക്ക് കൊണ്ടുപോകാൻ തീരുമാനിച്ചത്. മകൻ സിദ്ധാർത്തും ഭാര്യയും മുബൈയിൽ നിന്നെത്തിയ മകൾ ശ്രീകുട്ടിയും ഈ ദിവസങ്ങളിൽ കെ പി എ സി ലളിതക്ക് ഒപ്പം ഉണ്ടായിരുന്നു.

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry