നീ ആരാണെന്ന നിന്റെ വിചാരം. അമിതാഭ് ബച്ചനെ നിർത്തി പൊരിച്ച് ഫറാ ഖാൻ.

  നീ ആരാണെന്ന നിന്റെ വിചാരം. അമിതാഭ് ബച്ചനെ നിർത്തി പൊരിച്ച് ഫറാ ഖാൻ.

  ബോളിവുഡിലെ മുൻനിര സംവിധായികയും മുൻനിര കോറിയോഗ്രാഫറുമാണ് ഫറാ ഖാൻ. അഭിമുഖങ്ങളിലും മറ്റും മറയില്ലാതെ സംസാരിക്കുന്ന ഫറയും കയ്യടി നേടാറുണ്ട്. തനിക്ക് പറയാനുള്ളത് ആരുടെ മുഖത്ത് നോക്കിയും ഫറ പറയും. തന്റെ അടുത്ത സുഹൃത്തുക്കളെ ഫറ ട്രോളുന്നത് കണ്ടിട്ടുണ്ട്.

  ഒരിക്കൽ കരൺ ജോഹർനെ മുന്നിലിരുത്തി അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിനു വേണ്ടി രണ്ടു മിനിറ്റ് മൗനം ആചരിച്ച് ഫറാ ഖാൻ ചിരി പടർത്തിയിരുന്നു.അതുപോലെ തന്നെയാണ് ഫറ തന്റെ ജോലിയുടെ കാര്യത്തിലും.തനിക്കു മുന്നിൽ എത്ര വലിയ താരമാണെങ്കിലും തനിക്ക് ലഭിക്കേണ്ട ഔട്ട്‌ പുട്ട് കിട്ടുന്നതിനായി അവരോട് ദേഷ്യപ്പെടാൻ ഫറക്ക് മടി ഇല്ല. അതുകൊണ്ടുതന്നെ ഫറയെ കുറിച്ച് ടഫ് ഇമേജ് ആണ് ബോളിവുഡിൽ ഉള്ളത്. ഒരിക്കൽ ഫറയുടെ ദേഷ്യത്തിന് ഇരയായി മാറിയത് സാക്ഷാൽ അമിതാബച്ചൻ തന്നെയായിരുന്നു. ഇന്ത്യൻ സിനിമയിൽ അമിതാബച്ചനോളം വലിയ താരം ഇന്നില്ല ഇനി ഉണ്ടാവുകയും ചെയ്യില്ല എന്ന് ഉറപ്പാണ്. എല്ലാവരും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ബച്ചനോട് പോലുംഫറ ഖാൻ പരുക്ഷമായി തന്നെ പെരുമാറിയിട്ടുണ്ട്.

  ഇതിനെ കുറിച്ച് ഒരിക്കൽ അമിതാബച്ചൻ തന്നെയാണ് വെളിപ്പെടുത്തിയത്. കോൻ ബനേഗാ കരോർ പതിയിൽ അതിഥികളായി ഫറയും ദീപിക പദുക്കോണും എത്തിയപ്പോൾ ആണ് അമിതാബച്ചൻ മനസ്സുതുറന്നത്. നിന്നോട് എന്നെങ്കിലും ഫറ ദേഷ്യപ്പെട്ടു ഉണ്ടോ എന്ന് ബച്ചൻ ദീപികയോട് ചോദിക്കുകയായിരുന്നു. ദീപികയുടെ അരങ്ങേറ്റ ചിത്രമായ ഓം ശാന്തി ഓംന്റെ സംവിധാനം ഫറാ ഖാൻ ആയിരുന്നു . പിന്നീടും ഇരുവരും ഒന്നിച്ചിട്ടുണ്ട്. എപ്പോഴാണ് ദേഷ്യപ്പെടാതെ ഇരുന്നത് എന്നായിരുന്നു ബച്ചന്റെ ചോദ്യത്തിനുള്ള ദീപികയുടെ മറുപടി. ഇത് ശരിയല്ലെന്ന് പറഞ്ഞ്കൊണ്ട് ഫറ ഖാൻ അവരെ തടയാൻ ശ്രമിച്ചുവെങ്കിലും ബച്ചൻ കഥയിലേക്ക് കടക്കുകയായിരുന്നു.

  ഇതോടെ സത്യം പുറത്തായി എന്ന് മനസിലായ ഫറ ബച്ചനോട് ഇപ്പോഴെങ്കിലും ശരിക്കും കിട്ടുന്നുണ്ടോ എന്ന് ചോദിക്കുകയായിരുന്നു.ഒരിക്കൽ ആർഭാസ് ഖാൻ അവതാരകനായി എത്തുന്ന പരിപാടിയിൽ തനിക്കെതിരെയുള്ള ട്രോളുകൾക്കും ഫറ ഖാൻ മറുപടി നൽകിയിരുന്നു. ഒരാളെ തടിച്ചി എന്ന് വിളിക്കാൻ എളുപ്പം ആണെന്നും എന്നാൽ മൂന്നുമക്കൾക് ജന്മം നൽകിയ ശേഷം തന്നോട് സംസാരിക്കാൻ വരൂ എന്നായിരുന്നു ഫറയുടെ പ്രതികരണം. നേരത്തെ കോവിഡ് ലോക് ഡൗൺ കാലത്ത് താരങ്ങൾ തങ്ങളുടെ വർക്കൗട്ട് വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിന് എതിരെ ഫറ രംഗത്തുഎത്തിരുന്നു. രാജ്യത്തെ തൊഴിലാളികളും മറ്റും കഷ്ടപ്പെടുകയും പാലായനംചെയ്യുകയും ചെയ്യുന്ന കാലത്ത് തങ്ങളുടെ സുഖ ജീവിതത്തെക്കുറിച്ച് വാചാലരാകുന്നത്ശരിയല്ല എന്നായിരുന്നു ഫറയുടെ നിലപാട്.

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry