കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

തോർത്തിൻ്റെ വമ്പൻ ബിസിനസ്സ് സാധ്യത
തോർത്തിൻ്റെ വമ്പൻ ബിസിനസ്സ് സാധ്യത സംരഭാകൻ പേജിലൂടെ Saju Raveendran
കോവി-ഡ്, എല്ലാരംഗത്തും വമ്പൻ പ്രതിസന്ധി ഉണ്ടാക്കുമ്പോൾ ചില സാധ്യത തരുന്നുണ്ട്. അതിൽ കേരളത്തിന് പ്രയോജനപെടുത്താൻ പറ്റുന്ന ഒരു ആഗോള സാധ്യതയാണ് – നമ്മുടെ സ്വന്തം തോർത്ത്.
ഹോട്ടലുകളിലും റിസോട്ടുകളിലും എല്ലാ മുറികളിലും ബാത്ത് ടവ്വൽ നല്കണം. ഈ ടവ്വലുകൾ വേണ്ട രീതിയിൽ കഴുകിയതോ, അണുവിമുക്തമാക്കിയതോ എന്ന് ഉറപ്പിക്കാനാവില്ല. അവിടെയാണ് ഒരു ഡിസ്പോസിബിൾ ടവ്വലിൻ്റെ പ്രസക്തി വരുന്നത്. അതിന് ഏറ്റവും യോജിച്ചത് നമ്മുടെ സ്വന്തം തോർത്താണ്.
കേരളത്തിലെ പരമ്പരാഗത ബാത്ത് ടവ്വലാണ് ‘തോർത്ത്’. തോർത്ത് എന്ന പദം മലയാള ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്, ‘തോർത്ത്’ എന്നാൽ ‘ഈർപ്പം നീക്കം ചെയ്യുന്ന ഒന്ന്’ എന്നാണ് അർത്ഥമാക്കുന്നത്. വെള്ളം വളരെയധികം വേഗത്തിൽ ആഗിരണം ചെയ്യുകയും വേഗത്തിൽ ഉണങ്ങുകയും ചെയ്യും. ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബാത്ത് ടവ്വൽ കൂടെയാണ് ‘തോർത്ത്’.
തോർത്തിൻ്റെ വമ്പൻ ബിസിനസ്സ് സാധ്യത.
കൈത്തറിയിലൂടെ നെയ്തെടുക്കുന്ന തോർത്തിനെ ഒരു മൂല്യവർദ്ധന പ്രക്രീയക്ക് വിധേയമാക്കണം. നൂൽ ഇളകി വരാത്ത വിധത്തിൽ അറ്റം മടക്കി അടിക്കണം. ഒരു സാങ്കേതിക പ്രക്രീയായിലൂടെ കുറച്ചുകൂടെ മൃദുവാക്കണം. സർജിക്കൽ കോട്ടൺ അണുവിമുക്തമാക്കുന്നതുപോലെ അണുവിമുക്തമാക്കി പാക്ക് ചെയ്ത് സീൽചെയ്യണം. തോർത്തിൻ്റെ സവിശേഷതയും ഉപയോഗരീതിയും തോർത്തിൻ്റെ കവറിൽ മനോഹരമായി വിവരിച്ചിരിക്കണം.

കേരളത്തിൽ പോലും രണ്ടായിരം രൂപയിൽ കൂടുതൽ പ്രതിദിന വാടകയുള്ള ആയിരകണക്കിന് മൂറികൾ ഹോട്ടലുകളിലും റിസൊർട്ടുകളിലുമായി ഉണ്ട്. ഇവിടെ 50 രൂപയോളം വരുന്ന ഒരു തോർത്ത് വെയ്ക്കുക എന്നത് നിസാരവും ഹോട്ടലിന് അത് ഒരു ക്രഡിറ്റുമാണ്. ഇതിൽ നിന്നും ലോകത്തിലെ ഇതിൻ്റെ വിപണന സാധ്യത എത്രയെന്ന് ഊഹിക്കാവുന്നതെയുള്ളു.
കേരള സംസ്ഥാന കൈത്തറി വികസന കോര്പ്പറേഷന് (ഹാൻവീവ് ) തോർത്ത് ഉല്പാദകരിൽ നിന്നും ശേഖരിച്ച് മൂല്യവർദ്ധിത തോർത്താക്കി മാറ്റണം. പബ്ലിക്ക് പ്രൈവറ്റ് പാർട്ണർഷിപ്പിലൂടെ ആഗോളവിപണികണ്ടെത്തണം.
സാധ്യമാണ് ………………………..
തോർത്തിൻ്റെ അല്പം പരിസ്തിഥി ശാസ്ത്രം കൂടെ പറയാം.
തുണി ഉൽപാദനത്തിനായി കൃഷി ചെയ്യുന്ന പരുത്തി, പരമാവധി വെള്ളം ഉപയോഗിക്കുന്ന വിളയാണ്, ഒരു കിലോഗ്രാം പരുത്തി ഉത്പാദിപ്പിക്കുന്നതിന്, ഇന്ത്യയിൽ ശരാശരി 10,000 ലിറ്റർ വെള്ളം ആവശ്യമാണ്. ഭാരം കുറഞ്ഞ ഉൽപ്പന്നമായ തോർത്തിന് ശരാശരി 100 ഗ്രാം പരുത്തി മാത്രമേ ആവശ്യമുള്ളൂ, അതേസമയം ഒരു പരമ്പരാഗത ബാത്ത് ടവലിന് 500 ഗ്രാം പരുത്തി ആവശ്യമാണ്. ബാത്ത് ടവ്വലിൽ നിന്ന് തോർത്തിലേക്ക് മാറ്റുന്നത് പരുത്തി ഉപഭോഗം 80% കുറയ്ക്കുന്നു, ഇത് പരുത്തി കൃഷിക്ക് ജല ഉപയോഗം 80% കുറയ്ക്കുന്നു.
പരമ്പരാഗത ബാത്ത് ടവ്വലുമായി താരതമ്യപ്പെടുത്തുമ്പോൾ തോർത്ത് കഴുകാൻ ആവശ്യമായ വെള്ളത്തിന്റെ അളവ് വളരെ കുറവാണ്. രണ്ട് ഉൽപ്പന്നങ്ങൾക്കും പതിവായി കഴുകേണ്ടതിനാൽ, ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവിൽ വലിയ വ്യത്യാസമുണ്ടാകും. ഒരു ടവ്വലിന് ഏകദേശം 3ലിറ്റർ വെള്ളം ആവശ്യമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്, അതേസമയം തോർത്ത് കഴുകാൻ 600 മില്ലി ലിറ്റർ വെള്ളം മാത്രമേ ആവശ്യമുള്ളൂ, അങ്ങനെ തോർത്ത് പരിസ്ഥിതി സൗഹൃദ ഉല്പന്നം കൂടെയാണ്
© Saju Raveendran