മിന്നൽ മുരളിയുടെ രണ്ടാം ഭാഗത്തിന്റെ പേരോ പള്ളിക്കുന്നിലെ പുണ്യാളൻ

പല രാജ്യങ്ങളിലും മിന്നൽ മുരളി ആദ്യപത്തിൽ. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന വിശേഷണവുമായി എത്തിയ മിന്നൽ മുരളി ആഗോള ഹിറ്റ്. വിവിധ രാജ്യങ്ങളിൽ മിന്നൽ മുരളി നെറ്റ്ഫ്ലിക്സ്ന്റെ ആദ്യ മികച്ച പത്ത് സിനിമകളിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഫ്ലിക്ക്സ് പെട്രോളിന്റെ കണക്കുപ്രകാരം ബംഗ്ലാദേശ്, യു എ, ന്യൂസിലാൻഡ്, നൈജീരിയ തുടങ്ങി പതിനറോളം രാജ്യങ്ങളിൽ മലയാളത്തിന്റെ കൊച്ചു ചിത്രം ആദ്യ പത്തിൽ ഉണ്ട്. ആദ്യമായാണ് ഒരു ഏഷ്യൻ സിനിമ ആദ്യ 24 മണിക്കൂറിൽ ഇത്ര ട്രെൻഡ് ആവുന്നത്. ഓസ്ട്രേലിയ അടക്കം വിവിധ രാജ്യങ്ങളിൽ വമ്പൻ പ്രമോഷനാണ് മിന്നൽ മുരളിക്ക് നെറ്റ്ഫ്ലിക്സ് നൽകുന്നത്. മിന്നൽ മുരളി എന്ന സിനിമയുടെ രണ്ടാം ഭാഗം ഉടനെ പ്രഖ്യാപിക്കുമെന്ന് നിർമ്മാതാവ് സോഫിയ പോൾ പറഞ്ഞിരുന്നു.


കുറേക്കൂടി വലിയ ചിത്രമായിരിക്കുമെന്നും അടുത്ത മാസം തന്നെപ്രഖ്യാപനം ഉണ്ടാകുമെന്നും സോഫിയ പോൾ പറഞ്ഞു. അടുത്തഭാഗം ത്രീഡി ആവാനുള്ള സാധ്യത ഉണ്ട് എന്നുംസോഫിയ പോൾ പ്രതികരിച്ചു. ഗോദ എന്ന ചിത്രത്തിന് ശേഷം ടോവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. ടോവിനോയുടെ കരിയറിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങിയിരിക്കുന്നചിത്രം കൂടിയാണ് ഇത്.സമീർ താഹിറാണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ. പശ്ചാത്തലസംഗീതം സൂസൻശ്യം.


ചിത്രത്തിലെ രണ്ട് വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് വ്ളാക്ക് റിബ്ബക്കറാണ്. വിഎഫക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വിഎഫക്സ് സൂപ്പർവൈസർ ആന്റിഡിക്രൂസ് ആണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം. തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.അജു വർഗീസ്, ബൈജു,ഹരിശ്രീ അശോകൻ, മാമുക്കോയ,ബിജുക്കുട്ടൻ, ഫെമിന ജോർജ്, സ്നേഹ ബാബു, ജൂഡ് ആന്റണിജോസ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിൽ അനിരുദ്ധൻ ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.


