പ്രതീക്ഷിച്ച പോലെ അത് നടന്നില്ല എനിക്ക് നിരാശയുണ്ട്

 പ്രതീക്ഷിച്ച പോലെ അത് നടന്നില്ല എനിക്ക് നിരാശയുണ്ട്

തുറന്നുപറഞ്ഞ് പ്രിയ വാര്യർ. അഡാർ ലവ് എന്ന ഒറ്റ സിനിമ കൊണ്ട് തന്നെ ലോകം അറിയപ്പെട്ട നടിയായി മാറിയ താര സുന്ദരിയാണ് പ്രിയ വാര്യർ. ഒമർ ലുലു സംവിധാനം ചെയ്ത ആ സിനിമയ്ക്ക് ശേഷം മലയാളത്തിൽ പ്രിയ അത്ര സജീവമല്ലായിരുന്നു,

ഇതരഭാഷകളിൽ ആണ് താരം തന്റെ അഭിനയ മേഖല പടുത്തുയർത്തിയത്. സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോംമുകളിലും വളരെ സജീവമായ താരമാണ് പ്രിയ. തന്റെ എല്ലാ വിശേഷങ്ങളുംതാരം മറക്കാതെ തന്നെആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ പുതു വർഷത്തിലേക്ക് കടന്നിരിക്കുന്ന ഈ അവസരത്തിൽ പോയവർഷം തനിക്ക് എങ്ങനെ ഉള്ളതായിരുന്നു എന്ന്പറയുകയാണ് പ്രിയ. കഴിഞ്ഞവർഷം തനിക്ക് അത്ര എളുപ്പമായിരുന്നില്ലഎന്ന് തന്നെയാണ് താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചത്.

താരത്തിനെ പോസ്റ്റിന്റെ ഉള്ളടക്കം ഇതായിരുന്നു. സത്യസന്ധതയെ കുറിച്ചും വിശ്വാസത്തെക്കുറിച്ചും മനുഷ്യബന്ധങ്ങളെ കുറിച്ചും ഞാൻ എന്നോട് തന്നെ സ്വയം ചോദിച്ചു കൊണ്ടിരുന്നു. ജീവിതത്തേക്കാൾ അതിജീവനത്തെ കുറിച്ചാണ് ഈ വർഷം എന്നെ പഠിപ്പിച്ചത്.2021 എന്ന വർഷം എന്നോട് അല്പം പൗരുഷ്യമായാണ് പെരുമാറിയത്. അതുകൊണ്ട് എനിക്ക് കുറച്ച് നിരാശയുണ്ട്. ഞാൻ കള്ളം പറയില്ല. പക്ഷേ എന്റെ സ്വന്തം പ്രതീക്ഷകളെ അല്ലാതെ നിന്നെ ഞാൻ കുറ്റപ്പെടുത്തില്ല.

ഞാൻ ആഗ്രഹിച്ചത് പോലെ അല്ല.അത്ഭുതകരമായി നീ എന്റെ ജീവിതത്തെ തലകീഴായി മാറ്റും എന്ന് കരുതിയാണ് എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നുന്നു. ഈ കാര്യങ്ങൾക്കെല്ലാം ഇടയിൽ ഒരു വെള്ളിവര പോസിറ്റീവ് കണ്ടെത്തുക എന്നത് വളരെ പ്രയാസമായിരുന്നു. എന്നാൽ വരുംവർഷങ്ങളിൽ വരാനിരിക്കുന്ന യുദ്ധങ്ങൾക്ക് എന്നെ വേണ്ട വിധത്തിൽ ഒരിക്കി നിർത്താൻ ഈ വർഷങ്ങൾ കൊണ്ട് സാധിച്ചു എന്നും പ്രിയ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !! Sorry