കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

കുടുംബ വിളക്ക് പുതിയ വഴിത്തിരിവിലേക്ക്
സുമിത്രയുടെ പുതിയ ലുക്ക് കണ്ടോ. മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പര ഏതാണെന്ന് ചോദിച്ചാൽ കുടുംബ വിളക്ക് എന്നല്ലാതെ മറ്റൊരു ഉത്തരം ആർക്കുമുണ്ടാവില്ല. അത്രത്തോളം മലയാളികളുടെ സംസ്കാരത്തിന്റെ ഭാഗമായി പോയിട്ടുണ്ട് ഈ പരമ്പരഇപ്പോൾ. മീരാ വാസുദേവ് ആണ് പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സുമിത്ര എന്നാണ് ഈ കേന്ദ്ര കഥാപാത്രത്തിന്റെ പേര്. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച തന്മാത്ര എന്ന ചിത്രത്തിൽ നായികയായി അരങ്ങേറിയ താരമാണ് മീര വാസുദേവ്. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഇവരുടെ ഒരു ചിത്രമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആദ്യം എല്ലാവരും കരുതിയത് ഇവർ പണ്ട് അഭിനയിച്ച ഏതെങ്കിലും ചിത്രത്തിലെ സീൻ ആയിരിക്കും എന്നാണ്. വേറെ ചിലർ കരുതിയത് നടിയുടെ ഏതോ വരാനിരിക്കുന്ന സിനിമയാണെന്നാണ്. നടി അവസാനമായി അഭിനയിച്ച ഷോർട് ഫിലിമിലെ എസ് സ്റ്റില്ലുകൾ ആണ് എന്നും ചില ആളുകൾ പറയുന്നുണ്ട്. എന്നാൽ സത്യാവസ്ഥ എന്താണെന്ന് അറിയുമോ. കുടുംബ വിളക്ക് എന്ന പരമ്പര പുതിയ വഴിത്തിരിവിലേക്ക് നീങ്ങാൻ പോവുകയാണ് എന്നാണ് ചില ആളുകൾ പറയുന്നത്.



ഇനിമുതൽ ഇതായിരിക്കും സുമിത്രയുടെ ലുക്ക് എന്നാണ് ചില ആളുകൾ കണ്ടെത്തിയിരിക്കുന്നത്. കഥ മറ്റൊരു വഴിത്തിരിവിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് ഇവർ പറയുന്നത്. എന്തായാലും വരാൻ പോകുന്ന പരമ്പരയുടെ എപ്പിസോഡുകൾ കണ്ടാൽ മാത്രമേ സത്യാവസ്ഥ എന്താണെന്ന് അറിയാൻ സാധിക്കുകയുള്ളൂ എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ അതേ സമയം സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് മറ്റ് ചില ആളുകൾ രംഗത്തുവന്നിരിക്കുകയാണ്. മീര വാസുദേവ് അഭിനയിക്കുന്ന പുതിയ സിനിമയുടെ സ്റ്റിൽ ആണ് ഇത്.



കറുത്ത എന്നാണ് സിനിമയുടെ പേര്. അജയകുമാർ ആണ് സിനിമയുടെ സംവിധായകൻ. അടിച്ചമർത്തപ്പെട്ട ജനതയുടെ കഥയാണ് ചിത്രം പറയുന്നത് എന്നാണ് പറയുന്നത്. കൊല്ലം ഭാഗത്താണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. അതിനു യോജിച്ച വേഷങ്ങളാണ് ചിത്രങ്ങളിലെല്ലാം താരം ധരിച്ചിരിക്കുന്നത്. മുണ്ടും ബ്ലൗസും അതിനുമുകളിൽ ഒരു തോർത്തും മാത്രമാണ് വേഷം. എന്തായാലും ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് നടിയുടെ ആരാധകർ.


