ബറോസിൽ നിന്നും പൃഥ്വിരാജ് പിന്മാറിയത് ലാലേട്ടന് വേണ്ടി

 ബറോസിൽ നിന്നും പൃഥ്വിരാജ് പിന്മാറിയത് ലാലേട്ടന് വേണ്ടി

ബറോസിൽ നിന്നും പൃഥ്വിരാജ് പിന്മാറി ലാലേട്ടനോട് ഇത് വേണ്ടായിരുന്നു എന്ന് ആരാധകർ പിന്മാറാനുള്ള കാരണം ഇത് മലയാളത്തിന്റെ മെഗാസ്റ്റാർ മോഹൻലാൽ സംവിധായകനാകുന്ന ചിത്രമാണ് ബറോസ് മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭത്തിനായി ആരാധകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

മോഹൻലാൽ നായകനും സംവിധായകനും ആയി എത്തുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത് കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞദിവസം പുനരാരംഭിച്ചു ആരാധകരിൽ ഇത് ആവേശം പുലർത്തിയിരുന്നു എന്നാൽ ഇപ്പോൾ ആരാധകരെ നിരാശയിൽ ആക്കുന്ന വാർത്തയാണ് പുറത്തുവരുന്നത് മോഹൻലാൽ സംവിധായകനാകുന്ന ഫാന്റസി ചിത്രം ബറോസിൽ നിന്നും പൃഥ്വിരാജ് പിന്മാറി എന്നാണ് പുതിയ റിപ്പോർട്ട് ഡേറ്റ് പ്രശ്നങ്ങൾമൂലം ചിത്രത്തിൽ നിന്നും മാറുകയായിരുന്നു എന്നാണ് വിവരം സിനിമയുടെ ആദ്യ ഷെഡ്യൂളിൽ പൃഥി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു പൃഥ്വി പിന്മാറിയതോടെ വീണ്ടും ചിത്രീകരിക്കേണ്ട വരും പൃഥ്വിരാജ് പിന്മാറിയത് മോഹൻലാൽ ആരാധകരെ നിരാശയിൽ ആക്കിയിട്ടുണ്ട്,

ലാലേട്ടനോട് ഇത് വേണ്ടായിരുന്നു എന്നാണ് ആരാധകർ പറയുന്നത് നിങ്ങൾ സംവിധായകൻ ആയപ്പോൾ ലാലേട്ടൻ വന്ന് അഭിനയിച്ചത് അല്ലേ അത് തിരിച്ചും വേണമെന്നാണ് മോഹൻലാൽ ആരാധകർ ആവശ്യപ്പെടുന്നത് നിലവിൽ ഷാജി കൈലാസ് ചിത്രം കടുവയിൽ ആണ് പൃഥ്വി അഭിനയിക്കുന്നത് അതിനുശേഷം ബ്ലെസിയുടെ ആടുജീവിതത്തിന് അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കും ശാരീരികമായ മാറ്റങ്ങളും അധ്വാനംങ്ങളും വേണ്ടിവരുന്ന കഥാപാത്രമായതിനാൽ സമയം കൂടുതൽ മാറ്റിവയ്ക്കേണ്ടി വരും ഈ കാരണങ്ങലാണ് ബറോസിൽ നിന്നും താരം പിന്മാറാൻ തീരുമാനിച്ചത്,

പോർച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ്സ് ചിത്രമാണ് ബറോസ് വാസ്കോഡി ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ് 400 വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാർത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത് നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നു എന്നാണ് സിനിമയുടെ പ്രമേയം മോഹൻലാൽ സംവിധായകനാകുന്ന ചിത്രത്തിൽ മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത് വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ് മൈ ഡിയർ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്,

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !! Sorry