ഞാൻ ആരുടെ വേണമെങ്കിലും കാലുപിടിക്കാൻ തയ്യാറാണ്

ഞാൻ ആരുടെ വേണമെങ്കിലും കാലുപിടിക്കാൻ തയ്യാറാണ് ദയവുചെയ്ത് ഇതൊന്നു അവസാനിപ്പിക്കു
സുരേഷ് ഗോപി നടൻ സുരേഷ് ഗോപി അഭിനേതാവ് എന്നതിനപ്പുറം സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കലാകാരൻ എന്ന നിലയിൽ ഏവർക്കും പ്രിയങ്കരനാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എത്തിയപ്പഴും അദ്ദേഹത്തോടുള്ള ആരാധനയ്ക്ക് ഒരു കുറവും വന്നിട്ടില്ല എന്നത് ശ്രദ്ധിക്കപ്പെടേണ്ട തന്നെയാണ്.

കക്ഷി രാഷ്ട്രീയ ഭേദമെന്നേ എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്നത് പൊതുജീവിതത്തിൽ അദ്ദേഹം കൈക്കൊള്ളുന്ന നിലപാട് കൊണ്ട് കൂടിയാണ്അടുത്തിടെ ആലപ്പുഴയിൽ
നടന്ന ആവർത്തിച്ചുള്ള രാഷ്ട്രീയ കൊലയിൽ മാധ്യമങ്ങളിലൂടെ അദ്ദേഹം തന്റെ നിലപാട്
രേഖപ്പെടുത്തി ഇരിക്കുകയാണ് ഇപ്പോൾ രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കണമെന്നും ഇതിനുവേണ്ടി ആരുടെ കാലു വേണമെങ്കിലും പിടിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു ആലപ്പുഴയിൽ കൊലചെയ്യപ്പെട്ട രഞ്ജിത്ത് ശ്രീനിവാസന്റെ വീട് സന്ദർശിച്ചതിന് ശേഷമാണ് അദ്ദേഹം ഇത്തരമൊരു പ്രതികരണം അറിയിച്ചത് ഏതു മതമോ രാഷ്ട്രീയമായാലും ഓരോ കൊലപാതകവും ആ പ്രദേശത്തിന്റെ സമാധാനമാണ് തകർക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു,


ഇത്തരം നടപടികൾ നമ്മുടെ രാജ്യത്തിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നുവെന്നും വളർന്നു വരുന്ന കുട്ടികളുടെ മനസ്സിൽ ഒരു കളങ്കമായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു അവരെ വളരെ മോശപ്പെട്ട സംസ്കാരത്തിലേക്ക് വലിച്ചിരിക്കുന്ന നിലയിൽ ഉള്ളതാണ് ഇത്തരത്തിലുള്ള കൊലപാതങ്ങൾ എന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു


