കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

ഒടുവിൽ നടൻ ധനുഷും ഐശ്വര്യ രജനീകാന്തും വേർപിരിയുന്നു
18 വർഷത്തെ ദാമ്പത്യത്തിനു ഒടുവിൽ നടൻ ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും വേർപിരിയുന്നു. സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലൂടെ ആണ്ഇരുവരും വിവാഹ മോചന വാർത്ത അറിയിച്ചത്.

പങ്കാളികൾ എന്ന നിലയിൽ വേർപിരിയാനും സ്വയം മനസ്സിലാക്കാനും തീരുമാനിച്ചതായി താരങ്ങൾ കുറിക്കുന്നു. 2004 നവംബർ 18 നാണ് സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ മകൾ ഐശ്വര്യയും ധനുഷും വിവാഹിതരാകുന്നത്. യെത്ര ലിങ്ക എന്നിങ്ങനെ രണ്ട് ആൺമക്കളാണ് താര ദമ്പതികൾക്ക് ഉള്ളത്. ഭർത്താവിനെ നായകനാക്കി ഐശ്വര്യസംവിധാനം ചെയ്ത 3 എന്ന ചിത്രം സൂപ്പർ ഹിറ്റായിരുന്നു.ശ്രുതി ഹാസൻ ആണ് ചിത്രത്തിൽ നായികയായി എത്തിയത്.



ഇതിന് പിന്നാലെ ധനുഷും ശ്രുതിഹാസനും പ്രണയത്തിലാണെന്ന ഗോസിപ്പുകളും പുറത്തുവന്നിരുന്നു. അതേസമയം ഐശ്വര്യ സോഷ്യൽ മീഡിയയിൽവിവാഹമോചനത്തെ കുറിച്ച് കുറിച്ചത് ഇങ്ങനെ പരസ്പരം സുഹൃത്തും പങ്കാളിയും മാതാപിതാക്കളും ഒക്കെയായി 18 വർഷത്തെ ഒരുമിച്ചുള്ള ജീവിതം. വളർച്ചയുടെയുംമനസ്സിലാക്കലി ന്റെയും പൊരുത്തപ്പെടലിന്റെയും ഒത്തുപോകലിന്റെയും ഒക്കെ യാത്രയായിരുന്നു ഇത്. ഞങ്ങളുടെ വഴികൾ പിരിയുന്ന ഇടത്താണ് ഞങ്ങൾ ഇന്ന് നിൽക്കുന്നത്.



പങ്കാളികൾ എന്ന നിലയിൽ വേർപിരിയാനും വ്യക്തികളെന്നനിലയിൽ സ്വയം മനസ്സിലാക്കുന്നതിന്സമയം കണ്ടെത്താനും ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെയും സ്വകാര്യതയെയും ദയവുചെയ്ത് മാനിക്കണമെന്ന് ഐശ്വര്യ കുറിക്കുന്നു.എന്നാൽ ശ്രദ്ധേയമായ കാര്യം ഇതാണ്. വേർപിരിയൽ വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടും ഐശ്വര്യധനുഷ് എന്ന പേര് സോഷ്യൽ മീഡിയയിൽ നിന്നും ഇതുവരെ താരം മാറ്റിയിട്ടില്ല.


