അത്തരം വസ്ത്രങ്ങളോട് എനിക്ക് താല്പര്യമില്ല കനിഹ

 അത്തരം വസ്ത്രങ്ങളോട് എനിക്ക് താല്പര്യമില്ല കനിഹ

കനിഹ എന്ന നടിയെ കുറിച്ച് ഓർക്കുമ്പോൾ താര ത്തിന്റെ തായി മലയാളത്തിൽ ഒരുപാട് കഥാപാത്രങ്ങളെയാണ് പ്രേക്ഷകരുടെ മനസ്സിലേക്ക് ഓടിയെത്തുക. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങിയ സിനിമകളിലൂടെ മികച്ച പ്രകടനം ആണ് താരം മലയാളസിനിമയിൽ കാഴ്ചവച്ചത്.

ഇതര ഭാഷകളിലും സജീവസാന്നിധ്യമാണ് കനിഹ. ദിവ്യ വെങ്കിട സുബ്രഹ്മണ്യം എന്നാണ് കനിഹ യുടെ യഥാർത്ഥ പേര്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ചില താരങ്ങളെപ്പോലെ തന്റെ വസ്ത്രധാരണരീതി ക്കെതിരെ ഒരുപാട് വിമർശനങ്ങൾ കനിഹക്കും നേരിടേണ്ടിവന്നിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ വസ്ത്രധാരണവുമായി വരുന്ന മോശം കമന്റുകൾക്ക് മറുപടി നൽകി എത്തിയിരിക്കുകയാണ് താരം.നടിമാർ വസ്ത്രം ധരിക്കേണ്ട രീതി എങ്ങനെയാണെന്ന് ഒന്നും ഇല്ലല്ലോ. അവനവന് കംഫർട്ട് ആയ വസ്ത്രം ധരിക്കണം എന്ന പോളിസിയാണ് എനിക്കുള്ളത് എന്നാണ് കനിഹ പറയുന്നത്. മാത്രമല്ല മറ്റു നടിമാരെപ്പോലെ ബ്രാൻഡഡ് സാധനങ്ങൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ആൾ അല്ല കനിഹ എന്നാണ് താരം പറയുന്നത്.

എന്തുകൊണ്ടാണ് മറ്റു നടിമാരെ പോലെ താൻ വസ്ത്രം ധരിക്കാത്തത് എന്നും താരം തുറന്നു പറയുന്നുണ്ട്. ധരിച്ച വസ്ത്രങ്ങൾ കഴുകി ഉപയോഗിക്കുന്ന ആളാണ് ഞാൻ. പുത്തൻ വസ്ത്രങ്ങൾ മാത്രമേ ധരിക്കൂ എന്ന് എനിക്ക് നിർബന്ധമില്ല. ബ്രാൻഡഡ് വസ്ത്രങ്ങൾ നിറഞ്ഞ അലമാരയും എനിക്കില്ല. അങ്ങനെയൊന്ന് വേണമെന്ന് തോന്നിയിട്ടുമില്ല എന്നാണ്താരം പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !! Sorry