ഫിറ്റ്നസ് ചലഞ്ചിലൂടെയും ദേവി ചന്ദന

സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ടഅഭിനേത്രികളിൽ ഒരാളാണ് ദേവിചന്ദന. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങിയ താരത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയത്. ഏതുതരത്തിലുള്ള കഥാപാത്രങ്ങൾ ആയാലും അത് ദേവി ചന്ദനയുടെ കയ്യിൽ സുരക്ഷിതമായിരിക്കും.

കലോത്സവ വേദിയിൽ നിന്നും ആണ് താരം സിനിമയിലേക്കും പിന്നീട് സീരിയലുകളിലേക്കും എത്തിയത്. അടുത്തിടെ ഫിറ്റ്നസ് ചലഞ്ചിലൂടെയും ദേവി ചന്ദന ഏവരെയും ഞെട്ടിച്ചിരുന്നു. 90 കിലോയിൽ നിന്ന് 65 കിലോയിലേക്ക് എത്തുകയായിരുന്നു താരം. കൃത്യമായ ആഹാരക്രമവും വ്യായാമവും കൊണ്ടാണ് ദേവി ചന്ദന ജീവിതത്തിലേക്ക് പുതിയ മാറ്റം കൊണ്ടുവന്നത്.



ഗായകനായ കിഷോർ വർമ്മയാണ് ദേവി ചന്ദനയുടെ ഭർത്താവ്. ഇപ്പോഴിതാ ഒരു വിഷമ വാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം കോവിഡ് ടെസ്റ്റ് കാർഡ് പങ്കുവെച്ചാണ് ദേവി ചന്ദന അറിയിച്ചത്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല വീട്ടിൽ തന്നെ തുടരുകയാണ്. എല്ലാവരും സൂക്ഷിക്കണമെന്നും ദേവിചന്ദന അറിയിക്കുന്നു.


