സുമിത്രയിലേക്ക് വീണ്ടും അടുത്ത് സിദ്ധാർഥ്

ആശുപത്രി വരാന്തയിൽ വെച്ച് ആദ്യ ഭാര്യയുടെ തോളിൽ തലവെച്ച് ഉറങ്ങി സിദ്ധു. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്.സിനിമ താരം മീര വാസുധേവാണ് ഇതിൽ സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്,

സിദ്ധാർഥ് ആണ് സുമിത്രയുടെ ഭർത്താവ്.എന്നാൽ സുമിത്രയിൽ നിന്ന് വിവാഹമോചനം നേടിയ സിദ്ധാർഥ് വേദിക എന്ന മറ്റൊരു കഥാപാത്രത്തെ വിവാഹം കഴിക്കുകയായിരുന്നു.തുടക്കത്തിൽ വേദികയുമായി ഒത്തുപോവാൻ സിദ്ധുവിന് കഴിഞ്ഞിരുന്നെങ്കിലും പിന്നീടങ്ങോട്ട് അങ്ങനെ ആയിരുന്നില്ല.ഇന്ന് വേദിക തനിക്ക് ചേർന്ന പെണ്ണായിരുന്നില്ലെന്നും സിദ്ധാർത്തിനു മനസിലായി തുടങ്ങി.


ഇപ്പോൾ വെദികയുടെ എതിർപ്പിനെ മറികടന്നു തന്റെ കുടുംബത്തിന് ഒപ്പം വിനോദയാത്ര പോയിരിക്കുകയാണ് സിദ്ധു.ഇവിടെ വെച്ച് സുമിത്ര ഒരു കോകയിലേക്ക് വീഴാൻ പോകുന്നതും അവിടെ നിന്ന് സിദ്ധു കൈപിടിച്ചു കയറ്റുന്നതെല്ലാംകഴിഞ്ഞ എപ്പിസോഡിൽ കാണിച്ചിരുന്നു. ഇതിനിടെയാണ് ഇവർ ന്യൂഇയർ ആഘോഷിക്കുന്നതിനിടെ ശിവാദസമേനോന് വയ്യാദെആവുന്നത്.അങ്ങനെ ശിവദാസമേനോനെ ആശുപത്രിയിൽ എത്തിച്ചു.ഇവിടെ സിദ്ധുവും സുമിത്രയുമാണ് ആശുപത്രിവരാന്തയിൽ കാവലിരിക്കുന്നത്.ഇവിടെവെച്ചു സിദ്ധാർത് സുമിത്രയോട് സംസാരിക്കാൻ ശ്രമിക്കുന്നതും ഇപ്പോൾ പുറത്ത് വന്ന വീഡിയോയിൽ കാണാം.



എന്നാൽ ഇവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും സരസ്വതി അമ്മ വേദികയോട് വിളിച്ചു പറയുന്നുണ്ട്.ആശുപത്രി വരാന്തയിൽ ഇരിക്കുന്ന സിദ്ധു മയക്കം വരവേ സുമിത്രയുടെ തോളിലേക്കു അറിയാതെ ചാഞ്ഞു പോകുന്നത് വിഡിയോയിൽ കാണാം. ഇവർ ഒന്നിക്കുമോ എന്നാണ് ഇതെല്ലാം കണ്ട് ആരാധകർചോദിക്കുന്നത്.വീ ണ്ടും സുമിത്രയും സിദ്ധുവും ഒന്നിപ്പിക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് ആരാധകർ പറഞ്ഞിരുന്നു.


