ഫീനിക്സ് പക്ഷിയെ റ്റാറ്റു ആക്കി അമൃതാ

സംഗീതപ്രേമികളുടെ പ്രിയപ്പെട്ട ഗായികയാണ്അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗറിലൂടെ സംഗീതലോകത്തേക്ക് എത്തിയ അമൃത പിന്നണി ഗാനരംഗത്ത് സജീവമാണ്. ഗായിക എന്നതിനപ്പുറംവ്ലോഗർ കൂടിയാണ് താരം.

അമൃതയും സഹോദരി അഭിരാമിയും ചേർന്ന് നടത്തുന്ന അമൃതംഗമയ എന്ന മ്യൂസിക് ബാൻഡും ഇന്ന് പോപ്പുലറാണ്.സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യം ആണ് അമൃത സുരേഷ്. വിവാഹവും വിവാഹമോചനവും അമൃതയെ വാർത്തകളിൽ നിറച്ചു.മകൾ അവന്തികയ്ക്കൊപ്പം തന്റെ സിംഗിൾ ലൈഫ് അടിച്ചു പൊളികുകയാണ് താരം. ഇപ്പോൾ ഇതാ ഒരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുന്നത്. ഏറെനാളായി ആഗ്രഹിച്ച പോലത്തെ ഒരു റ്റാറ്റൂ തന്റെ കാലിൽ പതിപ്പിച്ച് ഇരിക്കുകയാണ്അമൃത.



ഒരു ഫീനിക്സ് പക്ഷിയെയാണ് ഇത്തവണ അമൃതാ റ്റാറ്റു ആക്കിയത്. വീഡിയോയ്ക്കൊപ്പം അമൃത പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഒരു ഫീനിക്സ് പക്ഷിയെ പോലെ ചാരത്തിൽ നിന്ന് ഉയർത്ത് എഴുന്നേൽക്കൂ. ഞാൻ ഒറ്റക് അല്ലെന്നും ഞാൻ ദുർബല അല്ലെന്നും ഈ റ്റാറ്റു എന്നെ ഓർമ്മപ്പെടുത്തും.ഈ ഫീനിക്സ് എന്നെ എന്റെ ജീവിതയാത്രയിലെ എല്ലാ ദുഷ്ട ശക്തികളിൽ നിന്നും അന്ധകാരത്തിൽ നിന്നും സംരക്ഷിക്കുമെന്നാണ് അമൃത കുറിച്ചത്.




പത്തൊമ്പതാം വയസ്സിൽ വിവാഹ ജീവിതത്തിലേക്ക് കടന്ന ആളാണ് അമൃത സുരേഷ്. ദാമ്പത്യ ജീവിതത്തിന്റെ തകർച്ചയിൽ നിന്നും അമൃത വലിയ ജീവിത വിജയം കണ്ടെത്തിയത് തന്റെ ആത്മവിശ്വാസം ഒന്ന് കൊണ്ട് മാത്രമാണ്. പഴയ ഓർമ്മകൾ കൂടുതൽ ശക്തിയോടെ മുന്നേറാൻ തനിക്ക് പ്രചോധനം നൽകുമെന്നും അമൃത പറയുന്നു


