കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

Keshu Ee Veedinte Nathan shoot progressing in Pollachi
ദിലീപ് സിനിമയെ പരിഹസിച്ച് ആശ്വതി
സ്വന്തം സീരിയലുകൾ വിലയിരുത്തുഎന്ന് ആരാധകർ.പുതുവത്സരത്തിനു മുന്നോടിയായി ഒ ടി ടി പ്ലാറ്റഫോം ആയ ഹോട്ട്സ്റ്റാറിലുടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയ സിനിമയാണ് ദിലീപ് ഉർവശി ജോഡികൾ ഒരുമിച്ച കേശു ഈ വീടിന്റെ നാഥൻ. നാദിർഷആണ് സിനിമ സംവിധാനം ചെയ്തത്,

നാദിർഷ സംവിധാനത്തിലേക്ക് വന്നിട്ട് വർഷങ്ങൾ കഴിയുന്നു എങ്കിലും പ്രിയ കൂട്ടുകാരൻ ദിലീപ്നെ നായകനാക്കി നാദിർഷ സിനിമ സംവിധാനം ചെയ്യുന്നത് ആദ്യമായിട്ടാണ്.കൂടാതെ ഉർവശിക്കു ഒപ്പം ദിലീപ് അഭിനയിച്ച ആദ്യത്തെ സിനിമ കൂടിയാണ്കേശു ഈ വീടിന്റെ നാഥൻ.ഹോട്സ്റ്റാറിൽ സ്ട്രീംമിങ് തുടരുന്ന സിനിമ സമ്മിശ്രപ്രതികരണമാണ് നേടുന്നത്.60പിന്നിട്ട കേശു എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദിലീപ് അവതരിപ്പിക്കുന്നത്.രത്നമ്മ എന്ന കഥാപാത്രത്തെയാണ് ഉർവശി അവതരിപ്പിച്ചത്. രണ്ടര മണിക്കൂർ ദൈർഘ്യമുള്ള മുഴുനീള എന്റർടൈംമെന്റായാണ് കേശു ഈ വീടിന്റെ നാഥൻ അണിയറപ്രവർത്തകർ ഒരുക്കിയത്.


മലയാള സിനിമയിലെ ഒരു പിടി നല്ല ഹാസ്യ നടന്മാരുടെ ഒത്തുചേരൽ കൊണ്ട് ദിലീപിന്റെ വ്യത്യസ്തമാർന്ന ഗെറ്റപ്പ് കൊണ്ടും ചിത്രം തുടക്കം മുതൽ വാർത്തകളിൽഇടം നേടിയിരുന്നു.അറു പിശുക്കനായകേശുവിന് ലോട്ടറി അടിക്കുന്നതും അടിച്ച ടിക്കറ്റ് കണ്ടെത്താൻ ശ്രമിക്കുന്നതുമാണ് കേശു ഈ വീടിന്റ നാഥൻ സിനിമയുടെ പ്രമേയം. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ഒരു കള്ളന്റെ വേറിട്ട ഭാവങ്ങൾ പകർത്തിയ സജീവ് പാഴൂർ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.കലാഭവൻ ഷാജോൺ,കോട്ടയം നസീർ, ഹരിശ്രീ അശോകൻ,ഹരീഷ് കണാരൻ, ജാഫർ ഇടുക്കി,സ്വാസിക,നസ്ലിൻ, അനുശ്രീ,വൈഷ്ണവി,ബിനു അടിമാലി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.സിനിമ കണ്ട ശേഷം സീരിയൽ താരം അശ്വതി സിനിമയെ കുറിച്ച് എഴുതിയ കുറിപ്പാണ് ഇപ്പോൾവൈറൽ ആകുന്നത്. ദിലീപ് ചിത്രത്തെ പരിഹസിച്ചുകൊണ്ടുള്ള കമന്റ് ആണ് അശ്വതി പങ്കുവെച്ചത്.


അങ്ങനെ ഒന്നാം തീയതി മുതൽ കാണാൻ തുടങ്ങിയ കേശുഏട്ടനെ ഇന്നലെ ഒരു വിധം കണ്ടുതീർത്തു.കേൾക്കട്ടെ നിങ്ങൾഎല്ലാവരും എത്ര ദിവസം എടുത്തു കണ്ടു തീർക്കാൻ എന്ന്.എന്നായിരുന്നു സിനിമയെ കുറിച്ച് അശ്വതി എഴുതിയത്. കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ അശ്വതിയുടെ കമന്റ്നെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. അശ്വതി മനപ്പൂർവ്വം സിനിമയെ പരിഹസിക്കുന്നു എന്നാണ് ചിലർ കമന്റ് ആയി കുറിച്ചത്. മറ്റുചിലർ അശ്വതിയുടെ സീരിയൽ അഭിനയത്തെ പരിഹസിച്ചു കൊണ്ടാണ് എത്തിയത്.നിങ്ങളുടെ സീരിയലിനെക്കാളും കൊള്ളാം. പോയി പഴെ അഭിനയിച്ച സീരിയൽ ഒക്കെ കാണൂ അപ്പോൾ അറിയാം ചേച്ചി അഭിനയിച്ച സീരിയൽ കണ്ട ആളുകൾ അല്ലേ ഞങ്ങൾ സഹിച്ചോളൂ. തള്ളുന്ന തള്ള് കേട്ടാൽ ശോഭന ആണെന്ന വിചാരം.


സീരിയൽ മാത്രം ശരണം.സിനിമയിൽ അഭിനയിക്കാൻ ഉള്ള യോഗ്യതയും അവസരവും കിട്ടാത്ത വെറും കൂതറ നടിയുടെ രോദനം എന്നിങ്ങനെയാണ് അശ്വതിക്ക് എതിരെ കമെന്റുകൾ വന്നത്. സിനിമ ആരാധകരുടെ ചീത്തവിളിയും പരിഹാസവും നിറഞ്ഞ കമെന്റുകൾക്കു ആശ്വതി മറുപടി നൽകിയട്ടുണ്ട്.അപ്പൊ എല്ലാവരും ചീത്തപറഞ്ഞു കഴിഞ്ഞോ ബാക്കി വെക്കണോ ബിഗ്ബോസ് വരുന്നത് കൊണ്ട് നമുക്ക് അതിൽ കാണാം.അന്ന് ഔഡേറ്റഡ് ആയ യാതൊരു എഫർട്ടും എടുക്കാതെ ടെലികാസ്റ്റ് ചെയ്യുന്ന സീരിയൽ പണ്ടെങ്ങോ മുഖം കാണിച്ചു വീട്ടിൽ കുത്തിയിരിപ്പായ ഒരു അമ്മച്ചി എന്നാണ് തന്നെ പരിഹസിച്ചവർക്കു ആശ്വതി മറുപടി ആയി എത്തിയത്.

