450സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണ

കോവിഡ് മഹാമാരിക് ഇടെ തീയറ്ററുകളിൽ ജനപ്രവാഹംതീർത്ത് പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം.പ്രണവ്,കല്യാണി, ദർശന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം കഴിഞ്ഞ ദിവസമാണ്തീയറ്ററുകളിൽ എത്തിയത്.

.കോവിഡിന്റെ മൂന്നാം തരംഗത്തിൽ റിലീസിന് അനിശ്ചിതത്വത്തിൽ ആയ ചിത്രം നിർമ്മാതാക്കൾ രണ്ടുംകൽപ്പിച്ച് റിലീസ് ചെയ്യുകയായിരുന്നു. കേരളത്തിൽ 450സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയും അഭിപ്രായവുമാണ് ലഭിച്ചത്. പല റിലീസ് കേന്ദ്രങ്ങളിൽ റെഗുലർ ഷോക്ക് പുറമേ നൂറിലധികം സ്പെഷ്യൽ ഷോസും എക്സ്ട്രാ ഷോസും ചിത്രം കളിച്ചു. ഇപ്പോഴിത ഹൃദയം2022ൽ ആദ്യ ദിനം ഏറ്റവും അധികം കളക്ഷൻ നേടുന്നമലയാളചിത്രമായിരിക്കുകയാണ്.


നാലുകോടിയോളം രൂപയാണ് കേരളത്തിൽ നിന്ന്ആദ്യ ദിനം ചിത്രംനേടിയിരിക്കുന്നത്.കേരളത്തിന് പുറമെ മറ്റു സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ദിന വേൾഡ് വൈഡ് കളക്ഷൻ 7കോടി രൂപയാണ്.പ്രണവിന്റെ കരിയാറിലെഏറ്റവും വലിയ ബോക്സ്ഓഫീസ് ഓപ്പൺ ആണ് ഹൃദയം. ആദ്യ ദിവസത്തെ അപേക്ഷിച്ച് രണ്ടാം ദിനത്തിൽ പല തിയേറ്ററുകളിലുംടിക്കറ്റ് ഫുൾ ആയിരിക്കുകയാണ്.


മലയാള സിനിമകൾകടക്കം ഈ ആഴ്ചയിലും അടുത്ത ആഴ്ചയിലും റിലീസ് ചെയ്യേണ്ടിയിരുന്ന പല ചിത്രങ്ങളും റിലീസ് മാറ്റിയത് ഹൃദയത്തിന്അഡ്വാൻറ്റേജ് ആയി മാറി. പ്രണവ് മോഹൻലാൽ നായകനായി റിലീസ് ചെയ്യുന്ന മൂന്നാമത് ചിത്രമാണ് ഹൃദയം. അൻപത് കോടിക്ലബ്ൽ കയറിയ ആദിയാണ് നിലവിൽ പ്രണവിന്റെ കരിയറിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം. ഇങ്ങനെയെങ്കിൽ ഹൃദയം 50 കോടിയും കടന്ന് പ്രണവിന്റെ ഹൈയസ്റ്റ് ഗ്രോസർ ആയി മാറും.

