ചിത്ര യുടെ ഭർത്താവ് വിജയ് ശങ്കർ നെതിരെ ഗുരുതര ആരോപണങ്ങൾ

  ചിത്ര യുടെ ഭർത്താവ് വിജയ് ശങ്കർ നെതിരെ ഗുരുതര ആരോപണങ്ങൾ

  മലയാളത്തിലെ പ്രിയ ഗായികയാണ് കെ എസ് ചിത്ര.എന്നാൽ സോഷ്യൽ മീഡിയയിൽ നിറയുന്നത് ചിത്ര യുടെ ഭർത്താവ് വിജയ് ശങ്കർ നെതിരെ ഗുരുതര ആരോപണങ്ങളാണ്. മാധ്യമപ്രവർത്തകനായ സൂരജ് പാലാക്കാരൻ ആണ് വിജയ് ശങ്കർന്റെ ചില പ്രവർത്തികളെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.

  തിരുവനന്തപുരം വട്ടിയൂർക്കാവിലെ ഫ്ലാറ്റ് സമുചയത്തിൽ നിന്ന് പത്ത് വർഷം മുൻപ് ഫ്ലാറ്റ് വാങ്ങിയ പ്രമോദ് എന്ന ചെറുപ്പക്കാരന് വേണ്ടിയാണ് സൂരജ് പാലാക്കാരൻ എത്തിയിരിക്കുന്നത്.ഫ്ലാറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളിൽ വിജയ് ശങ്കർ നിരന്തരം ആയി തന്റെ വീട്ടിലെത്തുകയും ഭീഷണിപ്പെടുത്തുകയും ഗുണ്ടകളുമായി എത്തി ഉപദ്രവിക്കുകയും ചെയ്തതായാണ് പ്രമോദിന്റെ ആരോപണം. പോലീസിൽ പലതവണ വിജയ് ശങ്കർന് എതിരെ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല.

  മാത്രവുമല്ല കെ എസ് ചിത്രയുടെ ഇമെയിൽ ഐഡി യിൽ നിന്നും ഇയാൾക്കെതിരെ വിജയ് ശങ്കർ ഹോം സെക്രട്ടറിക്ക് പരാതി നൽകിയതായും പറയുന്നു.സംഭവം ഇങ്ങനെയാണ്,2013ൽ ബിൽഡർമാരായ അനിൽകുമാർ, ജോസ് തോമസ്, റൂബിൻസണുമായുള്ള എഗ്രിമെന്റ് പ്രകാരം 2018ൽ ഫ്ലാറ്റ് പണി പൂർത്തിയാക്കി തങ്ങളുടെ പേരിൽ എഴുതിത്തരാം എന്നാണ് പറഞ്ഞിരുന്നത്. ഇന്നുവരെ ഫ്ലാറ്റിന്റെ പണി പൂർത്തിയാക്കുകയോ തങ്ങളുടെ പേരിൽ എഴുതി തരികയോ ചെയ്തിട്ടില്ല. കൂടുതൽ പണവും ആവശ്യപ്പെട്ടു. ഇതിനിടെയിലാണ് വിജയ് ശങ്കർ കടന്നുവന്നത്.വിജയ് ശങ്കർമായി തനിക്ക് ഇടപാടുകൾ ഒന്നും ഇല്ലായിരുന്നു.

  പക്ഷേ ഇയാൾ വീട്ടിലെത്തി സ്ഥിരമായി ഭീഷണിപ്പെടുത്തുകയും വാതിലിൽ ഇടിക്കുകയുംഓക്കേ ചെയ്തിരുന്നു. എന്റെ കയ്യിൽ നിന്ന് കൂടുതൽ പണം വാങ്ങി ബിൽഡർമാർക്ക്കൊടുക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഒരു ബ്രോക്കർ അല്ലെങ്കിൽ ഗുണ്ടാ പണിയാണ് വിജയ് ശങ്കർ ചെയ്തിരുന്നത്. വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ വിജയശങ്കർനെതിരെ താൻ നാല് കേസുകൾ കൊടുത്തിട്ടുണ്ടെങ്കിലും ഒരു അന്വേഷണം പോലും ഉണ്ടായിട്ടില്ലെന്നും പ്രമോദ് ആരോപിക്കുന്നു. സംഗീതവും ലാളിത്യവും കൊണ്ട് മലയാളികളുടെ മനസ്സിൽ ചേക്കേറിയ പ്രിയ ഗായികയുടെ കുടുംബത്തിന് നേരെ ആദ്യമായി ഉയർന്ന വിവാദത്തിന്റെ സത്യാവസ്ഥ അറിയാനുള്ള കാത്തിരിപ്പിലാണ് ഓരോ മലയാളികളും.

  Leave a Reply

  Your email address will not be published. Required fields are marked *

  error: Content is protected !! Sorry