കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

ആസ്തി ആറരക്കോടി പ്രായം 25, മമിതബൈജു
ആസ്തി ആറരക്കോടി പ്രായം 25 ഗോസിപ്പ് വാർത്തകളോട് പ്രതികരിച്ച് മമിതബൈജു. തണ്ണീർ മത്തൻ ദിനങ്ങൾ ക്കു ശേഷം ഗിരീഷ് സംവിധാനം ചെയ്ത സൂപ്പർ ശരണ്യ ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് മമിത ബൈജു.

ചിത്രത്തിൽ ശരണ്യയ്ക്ക് ഒപ്പം തന്നെ മമിതയുടെ പ്രകടനവും പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്നുണ്ട്. ഇപ്പോഴിതാ തന്നെ ഞെട്ടിച്ച ഒരു ഗോസിപ്പിനെ കുറിച്ച്പറഞ്ഞിരിക്കുകയാണ് താരം. തനിക്ക് ആറരക്കോടിയുടെ ആസ്തി ഉണ്ടെന്നും പ്രായം 25 ആണ്എന്ന് അറിഞ്ഞു എന്നും ഇത് തന്നെ ഞെട്ടിച്ചുവെന്നുമാണ് ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിൽ മമിത വെളിപ്പെടുത്തിയിരിക്കുന്നത്.



എന്റെ ആസ്തി ആറരക്കോടി ആണെന്നറിഞ്ഞു ഞാൻ തന്നെ ഞെട്ടി പോവുകയായിരുന്നു. അതിൽ തന്നെ എന്റെ പ്രായം 25 ആണെന്നാണ് പറയുന്നത്. ഇതൊക്കെ എവിടെ നിന്ന് കണ്ടെത്തി ആര് എഴുതുന്നുഎന്ന് എനിക്കറിയില്ല. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ സിനിമയിലെത്തുന്നത്. അച്ഛന്റെ സുഹൃത്ത് വഴിയാണ് സിനിമയിലേക്ക് ക്ഷണം കിട്ടുന്നത്.


ആദ്യം അത്ര താൽപര്യമില്ലാതിരുന്നെങ്കിലുംഇപ്പോൾ സിനിമയിൽ തന്നെ തുടരാനാണ് ആഗ്രഹം മമിത പറഞ്ഞു. 2017 ൽ പുറത്തിറങ്ങിയ സർവ്വോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് എത്തിയ മമിത പിന്നീട് വരത്തൻ, ഹണി ബീ 2, വികൃതി എന്നിങ്ങനെ മികച്ച ചിത്രങ്ങൾ ചെയ്തിരുന്നു. ഓപ്പറേഷൻ ജാവ യിലൂടെ മമിത പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടാൻ തുടങ്ങി.

