കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനായി ഹൃതിക്റോഷൻ
ഇത്രയും വയസ്സായ ആളാണെന്ന് വിശ്വസിക്കാൻ കഴിയില്ലെന്ന് ആരാധകർ. കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് സൂപ്പർ താരമായ ഹൃതിക് റോഷന്റെ പിറന്നാൾ. 48 ആം പിറന്നാൾ ആയിരുന്നു താരം ആഘോഷിച്ചത്.

നിരവധി ആരാധകരും സഹതാരങ്ങളും ആയിരുന്നു താരത്തിന്റെ പിറന്നാൾദിനത്തിൽ ആശംസ അറിയിച്ച് എത്തിയത്. എന്നാൽ താരത്തിന് 48 വയസ്സായി എന്ന് വിശ്വസിക്കാൻ ആരാധകർക്ക് കഴിയുന്നില്ല. ഇപ്പോഴും ചെറുപ്പമായി ഇരിക്കുന്ന ആൾക്ക് ആണോ 48 വയസ്സ് എന്നാണ് അതിശയോക്തിയോടെ ആരാധകർ ചോദിക്കുന്നത്. അതേസമയം നാൽപ്പത്തിയെട്ടാം വയസ്സിലും ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷൻ മാരിൽ ഒരാളായി മാറിയിരിക്കുകയാണ് ബോളിവുഡ് സൂപ്പർ താരം ഹൃതിക്റോഷൻ.


ദിടീൽമാംഗോ യുടെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ ഏഴ് പുരുഷന്മാരിൽ ഒരാൾ ഹൃതിക്റോഷൻ ആണ്. പട്ടികയിൽ രണ്ടാം സ്ഥാനമാണ് ഹൃതിക്റോഷൻ ഉള്ളത്.സൗത്ത് കൊറിയൻ പോപ്പ് ബാൻഡ് ആയ ബി ടി എസ് അംഗം കിങ് കോഹിങ് ആണ് പട്ടികയിൽ ഒന്നാമത് ഉള്ളത്. ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ പുരുഷന്മാരുടെ പട്ടികയിൽ ഹോളിവുഡിലെ പ്രമുഖരെ യാണ് താരം പിന്നിലാക്കിയത്. റോബോട്ട് പാറ്റിൻസൺ, പ്രാക്പിങ്ക്,ടോം ക്രൂസ്,ക്രിസ്സിവാൻസ് തുടങ്ങിയ താരങ്ങളെല്ലാം പട്ടികയിൽ ഹൃതിക് റോഷന് പിന്നിലാണ്.


974 ജനുവരി പത്തിനാണ് ഹൃതിക് റോഷൻ ജനിച്ചത്. സംവിധായകൻ രാകേഷ് റോഷന്റെയും പിങ്കി റോഷന്റെയും മകനായിട്ടാണ് ഹൃത്വിക്കിന്റെ ജനനം. എൺപതുകളിൽ ബാലതാരം ആയി അഭിനയിച്ച താരം രണ്ടായിരത്തിൽ കഹോനാ പ്യാര് ഹേ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. ആദ്യ ചിത്രത്തിലൂടെ തന്നെ യുവാക്കളുടെ ഹരമായി മാറി ഹൃതിക്.


അതേസമയം തമിഴിൽ ആർ മാധവനും വിജയ് സേതുപതിയും തകർത്തഭിനയിച്ച വിക്രംവേദയുടെ റീമേക്കാണ് ഹൃതിക്കിന്റെ പുതിയ ചിത്രം .ചിത്രത്തിൽ വിജയ് സേതുപതി അഭിനയിച്ച കഥാപാത്രത്തെ ആണ് ഹിന്ദിയിൽ ഹൃതിക് അവതരിപ്പിക്കുന്നത്. പിറന്നാൾ ദിവസം തന്റെ പുതിയ ചിത്രം വിക്രം വേദ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റ് ഹൃതിക് ആരാധകർക്കായി പോസ്റ്റ് ചെയ്തിരുന്നു,

