കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

സ്കൂൾ യൂണിഫോം അണിഞ്ഞ് നിത്യ ദാസും മകളും
സ്കൂൾ യൂണിഫോം അണിഞ്ഞ് നിത്യ ദാസും മകളും. കൂട്ടുകാരികൾ ആണോ എന്ന് ചോദിച്ച് സോഷ്യൽ മീഡിയ.2000ത്തിൽ മലയാളത്തിൽ നിറഞ്ഞു നിന്ന നായികയായിരുന്നുനിത്യ ദാസ്. ഈ പറക്കും തളിക എന്ന സിനിമ ഒരു പ്രേക്ഷകനും മറക്കുവാൻ കഴിയില്ല.

അത്രത്തോളം ചിരിപ്പിക്കുകയും എന്റർടൈൻ ചെയ്യുകയുംചെയ്ത ഒരു മലയാള സിനിമ വേറെ ഇല്ല എന്ന് തന്നെ പറയാം. ദിലീപും ഹരിശ്രീ അശോകനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പറക്കും തളികയിൽ ബസന്തി ആയി മലയാളസിനിമയിലേക്ക് അരങ്ങേറിയ നിത്യ ദാസിനെ ആരും പെട്ടെന്ന് മറക്കുവാൻ കഴിയില്ല. അത്രത്തോളം ആദ്യസിനിമയിൽ തന്നെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് നിത്യാദാസ്. കൈനിറയെ ഒരുപിടി നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച താരം പെട്ടന്നായിരുന്നു ആരാധകരുടെ ഇഷ്ട നടിയായി മാറിയത്.മലയാളത്തിലും തെലുങ്കിലും തമിഴിലും തന്റെ അഭിനയ മികവ് തെളിയിച്ച താരം അഭിനയത്തിൽ നിന്ന് പിന്നീട് ഇടവേള എടുത്തു.



അഭിനയത്തിൽ സജീവമല്ല എങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ചിലപ്പോഴൊക്കെ ഇൻസ്റ്റഗ്രാം റീൽസ്കളും ഫോട്ടോ ഷൂട്ട്കളുമായി രംഗത്തു വരാറുള്ള താരം പങ്കുവെച്ച് പുതിയ ചിത്രങ്ങൾ കണ്ട് അമ്പരന്ന് നിൽക്കുകയാണ് ആരാധകർ ഇപ്പോൾ. തന്റെ മകളുമൊത്ത് മിക്കപ്പോഴും താരം ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. എന്നാൽ പതിവിലും വ്യത്യസ്തമായി മകളുടെ യൂണിഫോം ധരിച്ച ചിത്രമാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്.



ആദ്യ കാഴ്ചയിൽ രണ്ട് സ്കൂൾ കുട്ടികൾ ആണെന്നെ ചിത്രം കണ്ടാൽ പറയൂ. ഇതാണ് ശരിക്കും സന്തൂർ മമ്മി എന്നാണ് ആരാധകർ ചിത്രങ്ങൾക്ക് കമന്റുകൾആയി പറയുന്നത്. പ്രായംകുറഞ്ഞ മമ്മികൾ പരസ്യങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും ജീവിതത്തിൽ ഇത് ആദ്യമായിട്ടായിരിക്കും പ്രേക്ഷകർ കാണുന്നത്. നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. കണ്മഷി, ബാലേട്ടൻ, ചൂണ്ട , നരിമാൻ, കുഞ്ഞിക്കൂനൻ തുടങ്ങി. 2007 ലായിരുന്നു താരം അവസാനമായി അഭിനയിച്ചത്. സൂര്യകിരീടം എന്ന സിനിമായിരുന്നു നിത്യാദാസ് അവസാനമായി അഭിനയിച്ചത്. പ്രണയവിവാഹമായിരുന്നു നിത്യയ്ക്ക്. രണ്ട് കുട്ടികളുണ്ട്. കോഴിക്കോട് താമസമാക്കിയ നിത്യയുടെ ഒരു തിരിച്ചുവരവ് പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്.


