രണ്ട് കുട്ടികൾ മതി എന്നായിരുന്നു തീരുമാനം

രണ്ട് കുട്ടികൾ മതി എന്നായിരുന്നു തീരുമാനം പക്ഷേ എല്ലാം അങ്ങ് സംഭവിച്ചു രമേശ് പിഷാരടി. സ്റ്റാൻഡ് അപ്പ് കോമഡി കളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത താരമാണ് രമേശ് പിഷാരടി .

പിന്നീട് നടനായും ഇപ്പോൾ സംവിധായകനായും രമേശ് പിഷാരടി തന്റെ കഴിവ് പ്രകടിപ്പിച്ചു കഴിഞ്ഞു. സൗമ്യ ആണ് പിഷാരടിയുടെ ഭാര്യ. മൂന്ന് മക്കളാണ് ഇരുവർക്കും ഉള്ളത്. ഇപ്പോഴിതാ ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും എന്ന റിയാലിറ്റി ഷോയിലാണ് പിഷാരടി കുടുംബവുമായി എത്തിയത്.അതിന്റെ വിശേഷം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഞങ്ങൾക്ക് രണ്ടു കുട്ടികൾ മതിയെന്നായിരുന്നു ആദ്യമെ തീരുമാനിച്ചിരുന്നത്. അപ്പോഴാണ് വെള്ളപ്പൊക്കം വന്നതും കുറച്ചുദിവസം വീട്ടിൽ ഇരിക്കേണ്ടി വന്നതും.



പിന്നെ എല്ലാം അങ്ങ് സംഭവിച്ചു എന്നായിരുന്നു പിഷാരടി പറഞ്ഞത്. കൊറോണ ക്ക് മുമ്പ് കടപൂട്ടി എന്നായിരുന്നു സൗമ്യയുടെ പെട്ടെന്നുള്ള മറുപടി. ഈ വേദിയിൽ കാണുന്ന പോലെയാണോ പിഷാരടി വീട്ടിലും പെരുമാറുന്നത് എന്നായിരുന്നു മത്സരാർത്ഥികളിൽ ഒരാൾ ചോദിച്ചത്. നേരെ ഓപ്പോസിറ്റ് സ്വഭാവമാണ് വീട്ടിൽ എന്ന് ഉടനെ സൗമ്യയുടെ മറുപടിയും എത്തി.


അവതാരകയായ രഞ്ജിനി ഹരിദാസും മറ്റ് മത്സരാർത്ഥികൾ എല്ലാം സൗമ്യയുടെ ഓരോ ചോദ്യങ്ങളുമായി വരാൻ തുടങ്ങി. ഇതോടെ ഇവർ തിരിച്ചുംമറിച്ചും പലതും ചോദിക്കും നമ്മൾ പാറേ പള്ളിയിൽ ധ്യാനം കൂടാൻ പോയതാണെന്നെ പറയാവൂ എന്ന ദൃശ്യം സിനിമയിലെ മോഹൻലാലിന്റെ ഡയലോഗ് പിഷാരടി ഭാര്യക്ക് പറഞ്ഞു കൊടുക്കുകയായിരുന്നു..

