താടി വേണമെന്ന് വാശിപിടിക്കുന്നു..

 താടി വേണമെന്ന് വാശിപിടിക്കുന്നു..

താടി വേണമെന്ന് വാശിപിടിക്കുന്നു.താടി എടുക്കാൻ മോഹൻലാലിന് താല്പര്യമില്ല. താര ചക്രവർത്തിയുടെ പടിയിറക്കമോ ഇനി. മലയാള ചലച്ചിത്ര ലോകത്തെ അഭിനയ ചക്രവർത്തി ആയ മോഹൻലാൽ ഒടിയന് ശേഷം ഇറങ്ങിയ ചിത്രങ്ങളിൽ ഒന്നും താടി ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ലെന്ന് വാർത്തകൾ പ്രചരിക്കുന്നു. മോഹൻലാലിന്റെ ഏറ്റവും വലിയ മെഗാ ഹിറ്റുകളിലൊന്നായ ദൃശ്യം ടൂ വിൽ താടി വെക്കാതെ ജോർജുകുട്ടിയെ അവതരിപ്പിക്കണമെന്നാണ് സംവിധായകൻ ജിത്തുജോസഫ് ആഗ്രഹിച്ചിരുന്നത്.

പക്ഷേ തനിക്ക് താടി വേണം എന്ന് മോഹൻലാൽ നിർബന്ധം പിടിക്കുകയായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത വാർത്തകൾ. ഏറെ കൊട്ടി ആഘോഷിക്കപ്പെട്ട വിഎസ് ശ്രീകുമാർ ചിത്രം ഒടിയന് വേണ്ടിമോഹൻലാൽ നടത്തിയത് വമ്പൻ മേക്ക് ഓവർ ആയിരുന്നു. ആ ചിത്രത്തിനായി അദ്ദേഹം ക്രമാതീതമായി ശരീരഭാരം കുറച്ചിരുന്നു. ഇതേ കാലയളവിൽ മോഹൻലാൽ വിദേശത്തുപോയി ബോട്ടോക്സ് ഇഞ്ചക്ഷൻ എടുത്തു എന്നും അന്ന് തന്നെവാർത്തകൾ പ്രചരിച്ചിരുന്നു.

മുഖത്ത് ഒട്ടനവധി മാറ്റങ്ങൾ വരുന്നതിനുവേണ്ടിയാണ് ബോട്ടോക്സ് ഇൻജക്ഷൻ എടുക്കുന്നത്. എന്നാൽ ഈ ഇൻജക്ഷൻ എടുക്കുന്നതിലൂടെ മോഹൻലാലിനെ അത്പ്രതികൂലമായി ബാധിച്ചു. അദ്ദേഹത്തിന്റെ മുഖത്തെ മാംസപേശികളെ സാരമായി തന്നെ ബാധിച്ചു എന്നാണ്അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. മുഖത്തെ പേശികളെ ഉപയോഗിച്ച് അഭിനയത്തിന് സൂഷ്മ ഭാവങ്ങൾ പോലും ചെയ്തിരുന്ന മോഹൻലാലിന് ഇപ്പോൾ അത് തീരെ കഴിയാതെയായി. ബോട്ടോക്സ് ഇഞ്ചക്ഷൻ എടുത്തതിനുശേഷം അഭിനയിച്ച എല്ലാ ചിത്രങ്ങളിലും മോഹൻലാൽ താടി സ്ഥിരം ആക്കിയത്ഇക്കാരണം കൊണ്ടാണ്.

ദൃശ്യം ടൂവിൽ താടി ഇല്ലാതെ അഭിനയിക്കണം എന്നായിരുന്നു തീരുമാനിച്ചിരുന്നത്. ദൃശ്യം ആദ്യഭാഗത്തിലെ ഗെറ്റപ്പിൽ തുടർന്നാൽ മതിയെന്നായിരുന്നു സംവിധായകനും നിശ്ചയിച്ചിരുന്നത്. എന്നാൽ താടിവെച്ച് തന്നെ അഭിനയിക്കുന്നതാണ് നല്ലതെന്ന് മോഹൻലാൽ താൽപര്യപ്പെടുക യായിരുന്നു ഒടിയന് ശേഷം ഇറങ്ങിയ മിക്ക ചിത്രങ്ങളിലും മോഹൻലാൽ ഇതേ താടി തുടർന്ന് പോന്നിരുന്നു. എന്നാൽ മിക്ക ചിത്രങ്ങളിലും കൺസീവ് ചെയ്തിരുന്നത് താടി ഇല്ലാതെ ആയിരുന്നു. താര ചക്രവർത്തിയുടെ അഭിനയത്തിൽ പഴയ പൂർണ്ണത ഇല്ലെന്നാണ് നിരൂപകരും വിമർശകരും ഒരുപോലെ അഭിപ്രായപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !! Sorry