കുഞ്ഞിനെ കാണാൻ എത്തിയ അതിഥികൾ – പക്ഷെ അവർ മടങ്ങിയപ്പോൾ കൂടെ പോയത് അവന്റെ ജീവനും

വീണ്ടും ചിത്രത്തിനു താഴെ അശ്വതിയെ ചൊറിഞ്ഞുകൊണ്ട് കമന്റ്
അവതാരകയും എഴുത്തുകാരിയും ഒക്കെയായ അശ്വതി ശ്രീകാന്തിന് കൂടുതൽ പ്രേക്ഷക സ്വീകാര്യത നേടി കൊടുത്തത് ചക്ക പഴത്തിലെ ആശ എന്ന കഥാപാത്രമാണ്. അശ്വതി ശ്രീകാന്തിന്റെ അഭിനയരംഗത്തേക്കുള്ള കന്നി പ്രവേശമായിരുന്നു ചക്കപ്പഴം.

ചക്കപ്പഴത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് അടക്കം അശ്വതിയെ തേടിയെത്തി. വളരെ അടുത്ത സമയത്താണ് ഒരു യൂട്യൂബ് ചാനലുമായി അശ്വതി എത്തിയത്. മോട്ടിവേഷൻ വീഡിയോസും വ്ലോഗ്സും ഒക്കെയായി യൂട്യൂബിലും ഇപ്പോൾ അശ്വതി താരമാണ്.



അടുത്തിടെ തന്റെ ചിത്രത്തിനു താഴെ വളരെ മോശം കമന്റ് ഇട്ട ആൾക്ക് മാസ് മറുപടി നൽകി അശ്വതി വാർത്തകളിൽ നിറഞ്ഞിരുന്നു. അശ്വതിയുടെ ആ മറുപടി അന്ന് കേരളക്കരമൊത്തം ഏറ്റെടുത്തു. ഇപ്പോഴിതാ അശ്വതി പങ്കുവെച്ച ഒരു ചിത്രത്തിനു താഴെ അശ്വതിയെ ചൊറിഞ്ഞുകൊണ്ട് കമന്റ് ഇട്ട ആൾക്ക് അശ്വതി നൽകിയ മറുപടിയാണ് ആരാധകരെ ഒന്നടങ്കം ചിരിപ്പിക്കുന്നത്,



തന്റെ പുതിയ യൂട്യൂബ് വീഡിയോയുടെ പോസ്റ്റർ അശ്വതി പങ്കുവെച്ചപ്പോൾ ഫോട്ടോ ഇട്ട് ഇങ്ങനെ വെറുപ്പിക്കല്ലേ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് അശ്വതി നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. ഇൻസ്റ്റഗ്രാമിൽ ഫോട്ടോ അല്ലാതെ പിന്നെ തേങ്ങ ഇടാൻ പറ്റുലല്ലോ അശ്വതിയുടെ മറുപടി കേട്ട് വടി കൊടുത്ത് അടി വാങ്ങിയ അവസ്ഥയിലായി കമന്റ് കാരൻ.




