ഗോപിക നോ പറഞ്ഞിരുന്നുവെങ്കിൽ ആ സിനിമ പൂർണ്ണം ആകുമായിരുന്നില്ല.

ചാന്തുപൊട്ടിലെ ഇന്റിമെറ്റ് സീനിനെ ക്കുറിച്ച് ലാൽ ജോസ്. ലാൽ ജോസിന്റെ ഒരു ഹിറ്റ് ചിത്രമായിരുന്നു ദിലീപും ഗോപികയും പ്രധാന വേഷങ്ങളിലെത്തിയ ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ സിനിമയിലെ ഗാനങ്ങളും വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു,

ചാന്ത് പൊട്ട് സിനിമയിലെ ഗോപികയുടെ പ്രകടനത്തെക്കുറിച്ച് ലാൽജോസ് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ചിത്രത്തിൽ ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന ഗാനം ഗോപിക ചെയ്തതിനെക്കുറിച്ച് ആയിരുന്നു ലാൽ ജോസ് പറഞ്ഞത്. ഗോപികയെ കുറിച്ചും നടിയുടെ പ്രൊഫഷണലിസത്തെ കുറിച്ചുമാണ് സംവിധായകൻ എടുത്തു പറയുന്നത്.



ലാൽജോസിന്റെ വാക്കുകളിങ്ങനെ,വളരെ പ്രോഫഷണൽ ആയ കുട്ടിയാണ് ഗോപിക. സിനിമയെക്കുറിച്ച് ഒരു കാര്യം പറഞ്ഞാൽ അസ്സലായി മനസ്സിലാക്കും. ചാന്തുപൊട്ടിൽ ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ട് രംഗം അതിലാണ് പെൺകുട്ടികളെപ്പോലെ നടന്ന രണ്ടുപേരിൽ ഒരാൾ ആണാണെന്ന് തിരിച്ചറിയുന്നത്. ആ രംഗം ഗോപിക ചെയ്യുമോ എന്ന് പലർക്കും സംശയമായി. ഈ സീൻ മാറ്റാനാകില്ല. സിനിമയെ സംബന്ധിച്ച് അത് ഏറ്റവും നിർണായകമായ രംഗമാണ്. ഞാൻ ഗോപികയോട് പറഞ്ഞു. എന്റെ ഒരു സിനിമയിലും ഒരു പരിധിവിട്ടുള്ള ഇന്റിമേറ്റ് സീനുകൾ ഉണ്ടാകാറില്ല പക്ഷേ ഈ സിനിമയിൽ അങ്ങനെ ഒരു സീൻ അത്യാവശ്യമാണ്.



ഗോപിക അത് ചെയ്തില്ലെങ്കിൽ സിനിമ മൊത്തം ബാധിക്കുമെന്ന്. തെല്ലും ആലോചിക്കാതെ ഗോപിക അതിനു മറുപടി പറഞ്ഞു. ഇത് എന്റെ പ്രൊഫഷനാണ്. സിനിമ ആവശ്യപ്പെടുന്നുണ്ടെങ്കിൽ അത് ചെയ്യാമെന്ന്. ചാന്തുപൊട്ടിൽ പ്രേക്ഷകരുടെ ഇടയിൽ ഏറ്റവുമധികം ചർച്ചയായ ഗാനമായിരുന്നു അത്.ഷഹബാസ് അമനും സുജാത മോഹനും ചേർന്നാണ് ഗാനം ആലപിച്ചത്.



