ഒരു പ്രോപ്പർ സിംഗർ പാടുന്ന രീതിയിലല്ല രാജു പാടുക

ഒരു പ്രോപ്പർ സിംഗർ പാടുന്ന രീതിയിലല്ല രാജു പാടുക ഹൃദയത്തിലെ പൃഥ്വിരാജിന്റെ പാട്ടിനെക്കുറിച്ച് വിനീത്. നടനായി മലയാള സിനിമാലോകത്ത് എത്തി പിന്നീട് പാട്ടുകാരൻ ആയും സംവിധായകനായും ഒരു ബഹുമുഖ പ്രതിഭയായി തിളങ്ങുന്ന താരമാണ് പൃഥ്വിരാജ്.

തന്നെ സൂപ്പർസ്റ്റാർ ആക്കിയ പുതിയ മുഖത്തിൽ ആണ് പൃഥ്വിരാജ് ആദ്യമായി ഒരു പാട്ട് പാടിയത് എന്നതും മറ്റൊരു പ്രത്യേകതയാണ്. പൃഥ്വിരാജിനെ പോലെ തന്നെ സംവിധാന രംഗത്തും അഭിനയ രംഗത്തും പാട്ടു രംഗത്തും കൈവെച്ച കലാകാരനാണ് വിനീത് ശ്രീനിവാസൻ. നീണ്ട ഇടവേളക്കുശേഷം വിനീത് സംവിധാനം ചെയ്ത ഹൃദയം വിജയകരമായി തീയേറ്ററുകളിൽ തുടരുകയാണ്.


സംഗീതത്തിന് പ്രാധാന്യം നൽകിയ ചിത്രത്തിൽ15 പാട്ടുകൾ ആണ് ഉള്ളത്. ഇതിൽ ക്യാമ്പസ് ജീവിതം ആവിഷ്കരിക്കുന്ന താ തക തെയ് താരേ എന്ന പാട്ട് പാടിയത് പൃഥ്വിരാജ് ആയിരുന്നു. പൃഥ്വിരാജ് പാട്ടുപാടാൻ എത്തിയതിന്റെ പിന്നിലെ കഥ പറയുകയാണ് വിനീത്. പ്രിത്വി പാടുമ്പോൾ ഒരു എടുപ്പ് ഉണ്ടാവും.


ഒരു സാധനം വരും. ആ എടുപ്പ് എല്ലാവർക്കും കിട്ടില്ല. ആ ആറ്റിട്യൂട് നമുക്ക് വേണം എന്നുണ്ടായിരുന്നു. താ തക തെയ്താരെ അത് പൃഥി പാടുമ്പോൾ അതിന് ഒരു ബേസ് ഉണ്ട്.ആറ്റിട്യൂട് അതിൽ വരും. ഈ ഈസ്നെസ് ഉണ്ട്. ഒരു പ്രോപ്പർ സിംഗർ പാടുന്നരീതിയിൽ അല്ല രാജു പാടുക. അങ്ങനെയാണ് അപ്രോച്ച് ചെയ്തത് വിനീത് പറഞ്ഞു.

