അമ്മയ്ക്കെതിരെപൊട്ടിത്തെറിച്ച് പത്മപ്രിയ

അങ്ങനെ പറയുന്നതെല്ലാം വെറുതെ അമ്മയ്ക്കെതിരെപൊട്ടിത്തെറിച്ച് പത്മപ്രിയ സംഭവം ഇങ്ങനെ.മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ്പത്മപ്രിയ. ഇപ്പോൾ താരം നടത്തിയ പ്രസ്താവനയാണ് വിവാദമായി മാറിയിരിക്കുന്നത്.

അമ്മയെ വിമർശിച്ചുകൊണ്ടാണ് താരം പ്രസ്താവന നടത്തിയിരിക്കുന്നത്.കോഴിക്കോട് വെച്ചാണ് മാധ്യമങ്ങളോട് ഈ കാര്യങ്ങളെല്ലാംതുറന്നു പറഞ്ഞത്.അമ്മ ഒരിക്കലും ആക്രമിക്കപ്പെട്ട നടിയുടെ കൂടെ നിന്നിട്ടില്ല എന്നും അങ്ങനെ പറയുന്നതെല്ലാം വെറുതെയാണെന്നുമായിരുന്നു പത്മപ്രിയ പറയുന്നത്. നടിയെ ആക്രമിച്ച കേസിന്റെ പേരിൽ പുറത്തുപോയവരെ തിരിച്ചെടുക്കാൻ ഇതുവരെ അമ്മ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.



അവർ വേണമെങ്കിൽ പുതിയ അംഗത്വത്തിനു വേണ്ടി അപേക്ഷിക്കണം എന്നാണ് അമ്മയുടെ നിലപാട്. വുമൺ ഇൻ സിനിമ കളക്ടീവ്കഴിഞ്ഞ ദിവസം കോഴിക്കോട് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവിയുമായി കുടിക്കാഴ്ച നടത്തിയിരുന്നു.ഇതിനുശേഷമാണ് നടി പത്മപ്രിയ മാധ്യമങ്ങളെ കണ്ടതും അമ്മയ്ക്കെതിരെഇത്തരമൊരു പ്രസ്താവന പറഞ്ഞതും.




